സംസ്ഥാന സ്കൂൾ കായികോത്സവം; താര ജിയും അഭിറാം പിയും വേഗതാരങ്ങള്

സംസ്ഥാന കായികമേളയിൽ രണ്ടാം ദിവസവും പാലക്കാടിന്റെ മുന്നേറ്റം തുടരുന്നു.

തൃശൂർ: സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ താര ജിയും അഭിറാം പിയും വേഗതാരങ്ങളായി. സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടമത്സരത്തിൽ പാലക്കാടിന്റെ താര.ജി ഒന്നാമതായി ഓടിയെത്തി. പത്തനംതിട്ടയുടെ അനാമിക വെള്ളി മെഡലും തിരുവനന്തപുരത്തിന്റെ സ്നേഹ ജേക്കബ് വെങ്കല മെഡലും സ്വന്തമാക്കി.

സീനിയർ ആൺകുട്ടികളുടെ 100 മീറ്റർ മത്സരത്തിൽ പാലക്കാടിന്റെ അഭിറാം പിയാണ് വേഗരാജാവ്. ജൂനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ എറണാകുളത്തിന്റെ അൻസാഫ് കെ.അഷ്റഫ് ഒന്നാമത് ഓടിയെത്തി. ജൂനിയർ വിഭാഗം പെൺകുട്ടികളിൽ എറണാകുളത്തിന്റെ അൽഫോൻസ ഒന്നാം സ്ഥാനത്ത് എത്തി.

സംസ്ഥാന കായികമേളയിൽ രണ്ടാം ദിവസവും പാലക്കാടിന്റെ മുന്നേറ്റം തുടരുന്നു. എട്ട് സ്വർണവുമായി 68 പോയിന്റോടെയാണ് പാലക്കാട് ഒന്നാം സ്ഥാനത്തുള്ളത്. ആറ് സ്വർണവുമായി മലപ്പുറം രണ്ടാം സ്ഥാനത്താണ്. അഞ്ച് സ്വർണം നേടിയ എറണാകുളം മൂന്നാം സ്ഥാനത്തുണ്ട്.

To advertise here,contact us