ന്യൂഡല്ഹി: ഏകദിന ലോകകപ്പിലെ രണ്ടാം മത്സരത്തില് ഇന്ത്യക്കെതിരെ അഫ്ഗാന് ടോസ്. ടോസ് നേടിയ അഫ്ഗാന് ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ മത്സരത്തിലെ ടീമില് ഒരു മാറ്റം വരുത്തിയാണ് ഇന്ത്യ അഫ്ഗാനിസ്ഥാനെതിരെ ഇറങ്ങുന്നത്. സ്പിന്നര് ആര് അശ്വിന് പകരം ഷര്ദ്ദുല് ഠാക്കൂര് ആദ്യ ഇലവനിലെത്തി. ന്യൂഡല്ഹിയിലെ അരുണ് ജയ്റ്റ്ലി സ്റ്റേഡിയത്തില് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം ആരംഭിക്കുക.
അഫ്ഗാനിസ്ഥാന് പ്ലേയിംഗ് ഇലവന്:റഹ്മാനുള്ള ഗുര്ബാസ് (വിക്കറ്റ് കീപ്പര്), ഇബ്രാഹിം സദ്രാന്, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള (ഷാഹിദി ക്യാപ്റ്റന്), നജീബുള്ള സദ്രാന്, മുഹമ്മദ് നബി, അസ്മത്തുള്ള ഒമര്സായി, റാഷിദ് ഖാന്, മുജീബ് ഉര് റഹ്മാന്, നവീന് ഉള് ഹഖ്, ഫറൂള്ഹഖ് ഫാറൂഖി
ഇന്ത്യ പ്ലേയിംഗ് ഇലവന്: രോഹിത് ശര്മ (ക്യാപ്റ്റന്), ഇഷാന് കിഷന്, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്, കെഎല് രാഹുല് (വിക്കറ്റ് കീപ്പര്), ഹാര്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാര്ദ്ദുല് താക്കൂര്, കുല്ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്