മ്യൂണിക്: യൂറോ കപ്പിൽ രണ്ടാം റൗണ്ട് ഉറപ്പിച്ച് ജർമ്മനി. ഹംഗറിയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് ജർമ്മനി രണ്ടാം റൗണ്ട് ഉറപ്പിച്ചത്. ജമാൽ മുസിയാലയും ഇല്കായ് ഗുണ്ടോഗനും ഗോളുകൾ നേടി. തുടർച്ചയായ രണ്ടാം മത്സരവും പരാജയപ്പെട്ടതോടെ ഹംഗറി പ്രീക്വാർട്ടർ കാണില്ലെന്ന് ഏതാണ്ട് ഉറപ്പായി.
മത്സരത്തിന്റെ തുടക്കത്തിൽ ജർമ്മനിക്ക് നേരിയ വെല്ലുവിളി ഉയർത്താൻ ഹംഗറിക്ക് കഴിഞ്ഞു. എന്നാൽ 22-ാം മിനിറ്റിൽ തന്നെ ആതിഥേയർ മുന്നിലെത്തി. ജർമ്മൻ മുന്നേറ്റം പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ ചെറിയ പിഴവ് മുതലെടുത്ത ഗുണ്ടോഗൻ പന്ത് മുസിയാലയ്ക്ക് നൽകി. പിന്നാലെ ഹംഗറിയുടെ വലചലിച്ചു. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിൽ നിൽക്കാൻ ജർമ്മനിക്ക് സാധിച്ചു.
അമേരിക്കൻ പോരിൽ വീണില്ല; സൂപ്പർ എട്ടിൽ ആദ്യം ജയിച്ച് ദക്ഷിണാഫ്രിക്ക
രണ്ടാം പകുതിയിൽ 67-ാം മിനിറ്റിൽ ഗുണ്ടോഗന്റെ ഗോളും പിറന്നു. മാക്സിമിലിയൻ മിറ്റൽസ്റ്റാഡ് നൽകിയ പാസ് ഗുണ്ടോഗൻ അനായാസം വലയിലെത്തിച്ചു. അവശേഷിച്ച സമയത്ത് തിരിച്ചുവരാൻ ഹംഗറിക്ക് സാധിച്ചില്ല. ഇതോടെ ജർമ്മൻ സംഘം ഏകപക്ഷീയ വിജയം സ്വന്തമാക്കി.