ഇത്തരം വാദങ്ങൾക്ക് ഞാൻ എതിരാണ്: കിലിയൻ എംബാപ്പെ

യൂറോ കപ്പിലെ ആദ്യ മത്സരത്തിന് മുമ്പായാണ് താരത്തിന്റെ പ്രതികരണം

മ്യൂണിക്: ഫ്രാൻസിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ അഭിപ്രായം പറയാനില്ലെന്ന് ഫ്രഞ്ച് ഫുട്ബോൾ ടീം നായകൻ കിലിയൻ എംബാപ്പെ. തിരഞ്ഞെടുപ്പിന് മുമ്പായി എംബാപ്പെയുടെ സഹതാരം മാർക്കസ് തുറാം നിലപാട് തുറന്നുപറഞ്ഞതിന് പിന്നാലെയാണ് ഫ്രഞ്ച് ടീം നായകന് നേരെയും ചോദ്യം ഉയർന്നിരിക്കുന്നത്. വലതുപക്ഷ ആശയങ്ങൾക്കെതിരെ ശക്തമായി പോരാടണമെന്നായിരുന്നു തുറാമിന്റെ വാക്കുകൾ.

അതിനിടെ സഹതാരത്തിന്റെ രാഷ്ട്രീയ നിലപാടിനെ എംബാപ്പെ എതിർത്തില്ല. താരം പരിധി വിട്ട പ്രതികരണം നടത്തിയിട്ടിലെന്നാണ് എംബാപ്പെയുടെ വാക്കുകൾ. താരങ്ങൾ രാഷ്ട്രീയ നിലപാട് എടുക്കരുതെന്നാണ് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷനും ടീമിന് നൽകിയിരിക്കുന്ന നിർദ്ദേശം.

ഇന്ത്യ, യുഎസ്എ ടീമുകൾക്കെതിരെ ഒരു തെറ്റ് പറ്റി: ബാബർ അസം

അതിനിടെ യൂറോ കപ്പിൽ ഫ്രാൻസ് ഇന്ന് ആദ്യ മത്സരത്തിനിറങ്ങുകയാണ്. ഓസ്ട്രിയയാണ് എംബാപ്പെയുടെയും സംഘത്തിന്റെയും എതിരാളികൾ. രാത്രി 12.30നാണ് മത്സരം.

To advertise here,contact us