അയാൾക്ക് എല്ലാ മത്സരങ്ങളും കളിക്കാൻ കഴിയില്ല; ജർമ്മനിക്ക് മുന്നറിയിപ്പുമായി പാട്രിക് എവ്റ

അനുഭവസമ്പത്തിനൊപ്പം കായികക്ഷമതയും ഉണ്ടാകണമെന്നും എവ്റ

ബെര്ലിന്: യൂറോ കപ്പ് ഫുട്ബോള് ടൂര്ണമെന്റിന് മണിക്കൂറുകള് മാത്രം ബാക്കി നില്ക്കെ ജര്മ്മനിക്ക് മുന്നറിയിപ്പുമായി ഫ്രാന്സ് മുന് താരം പാട്രിക് എവ്റ. 2010ലെ ലോകകപ്പ് മുതല് ഗോള് കീപ്പറായി ജര്മ്മനി ആശ്രയിക്കുന്ന താരമാണ് മാനുവല് ന്യൂയര്. അനുഭവസമ്പത്ത് ഏറെ മുന്നിലാണെങ്കിലും കളിക്കളത്തില് കായികക്ഷമതയ്ക്ക് പരിഗണന നല്കണമെന്നാണ് എവ്റ പറയുന്നത്.

ടൂര്ണമെന്റിന്റെ തുടക്കത്തില് ന്യൂയറിനെ ജര്മ്മനി പുറത്തിരുത്തണം. മാര്ക് ആന്ദ്രെ ടെര്സ്റ്റെഗന് ആദ്യ മത്സരങ്ങളില് ജര്മ്മന് ടീമിന്റെ വലകാക്കണം. ഗോള്കീപ്പിംഗ് ഏറ്റവും ബുദ്ധിമുട്ടേറിയ പൊസിഷനാണ്. ചിലപ്പോള് എല്ലാ മത്സരങ്ങളും ന്യൂയറിന് കളിക്കാന് സാധിച്ചേക്കില്ലെന്നും എവ്റ പ്രതികരിച്ചു.

നെറ്റ് റണ്റേറ്റ് കൃത്രിമത്വം; ക്രിക്കറ്റിന്റെ മാന്യതയ്ക്ക് എതിരെന്ന് പാറ്റ് കമ്മിന്സ്

അതിനിടെ ന്യൂയര് തന്നെയാവും ജര്മ്മനിയുടെ ഗോള് കീപ്പറെന്നാണ് പരിശീലകന് ജൂലിയന് നാഗല്സ്മാന് നല്കുന്ന സൂചന. താരത്തിന്റെ പരിക്കുകള് ഗുരുതരമല്ലെന്നായിരുന്നു നാഗല്സ്മാന്റെ പ്രതികരണം. കഴിഞ്ഞ രണ്ട് സീസണില് നിരവധി തവണയാണ് പരിക്കുകള് ജര്മ്മന് ഗോള് കീപ്പറെ അലട്ടിയത്. ഇതോടെയാണ് എവ്റ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

To advertise here,contact us