തോല്ക്കുമ്പോള് മാത്രം ബുകായോ സാകയുടെ ചിത്രം; ഇംഗ്ലീഷ് മാധ്യമങ്ങളെ വിമർശിച്ച് കിക്ക് ഇറ്റ് ഔട്ട്

യൂറോ കപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തില് ഐസ്ലന്ഡിനോട് ഇംഗ്ലണ്ട് അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയിരുന്നു

icon
dot image

ലണ്ടന്: ഇംഗ്ലീഷ് മാധ്യമങ്ങള്ക്കെതിരെ കത്തയച്ച് ഫുട്ബോള് മൈതാനങ്ങളിലെ വംശീയതയ്ക്കെതിരെ പ്രവര്ത്തിക്കുന്ന സംഘടനയായ കിക്ക് ഇറ്റ് ഔട്ട്. യൂറോ കപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തില് ഐസ്ലന്ഡിനോട് ഇംഗ്ലണ്ട് അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയിരുന്നു. ഈ പരാജയം ചിത്രീകരിക്കുന്നതിന് വേണ്ടി ഇംഗ്ലീഷ് മാധ്യമങ്ങള് ബുകായോ സാകയുടെ ചിത്രം ഉപയോഗിച്ചതിനെ തുടര്ന്നാണ് കിക്ക് ഇറ്റ് ഔട്ട് തുറന്ന കത്തയച്ചത്.

ഇംഗ്ലണ്ട് പരാജയം വഴങ്ങുമ്പോള് ബുകായോ സാക അടക്കമുള്ള കറുത്ത വര്ഗ്ഗക്കാരായ താരങ്ങളുടെ ചിത്രങ്ങള് മാത്രം ഉപയോഗിക്കുന്നതാണ് കിക്ക് ഇറ്റ് ഔട്ട് ചോദ്യം ചെയ്തത്. ജൂണ് എട്ടിന് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില് നടന്ന സൗഹൃദ മത്സരത്തില് മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഇംഗ്ലണ്ട് പരാജയം വഴങ്ങിയത്. 12-ാം മിനിറ്റില് വഴങ്ങിയ ഗോളിന് ഇംഗ്ലീഷ് പടയ്ക്ക് മറുപടി പറയാന് സാധിക്കാതെ വരികയായിരുന്നു.

Image

മത്സരത്തിന്റെ 65-ാം മിനിറ്റിലാണ് പകരക്കാരനായി സാക മൈതാനത്ത് എത്തിയത്. എന്നാല് ഗോള് വഴങ്ങുന്ന സമയത്ത് കളിക്കളത്തില് പോലും ഇല്ലാതിരുന്ന സാകയുടെ ചിത്രമാണ് ഇംഗ്ലണ്ട് പരാജയപ്പെട്ട വാര്ത്ത നല്കാന് മാധ്യമങ്ങള് ഉപയോഗിച്ചത്. ഇത് ഇരട്ടത്താപ്പാണെന്നാണ് കിക്ക് ഇറ്റ് ഔട്ടിന്റെ ആരോപണം. കളിക്കളത്തിലെ വിവേചനങ്ങളും വംശീയതകളും റിപ്പോര്ട്ട് ചെയ്യുക മാത്രമല്ല, ഇതെല്ലാം ചെറുക്കാനും മാധ്യമങ്ങള് ബാധ്യസ്ഥരാണെന്നും കിക്ക് ഇറ്റ് ഔട്ട് കത്തിലൂടെ ഓര്മ്മിപ്പിച്ചു.

To advertise here,contact us