ഫില് ഫോഡന്; ഇംഗ്ലീഷ് പ്രീമിയര് ലീഗ് പ്ലെയര് ഓഫ് ദ സീസണ്

പ്രീമിയര് ലീഗ് സീസണിലെ മികച്ച താരമായതില് സന്തോഷമുണ്ടെന്ന് സിറ്റി താരം പ്രതികരിച്ചു.

ലണ്ടന്: ഇംഗ്ലീഷ് പ്രീമിയര് ലീഗ് പ്ലെയര് ഓഫ് ദ സീസണായി മാഞ്ചസ്റ്റര് സിറ്റിയുടെ ഫില് ഫോഡനെ തിരഞ്ഞെടുത്തു. സീസണില് ഇതുവരെ 17 ഗോളുകളും എട്ട് അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്. പ്രീമിയര് ലീഗ് കിരീടത്തിനായി മത്സരിക്കുന്ന മാഞ്ചസ്റ്റര് സിറ്റിയുടെ അവസാന മത്സരം നാളെയാണ്.

പ്രീമിയര് ലീഗ് സീസണിലെ മികച്ച താരമായതില് സന്തോഷമുണ്ടെന്ന് സിറ്റി താരം പ്രതികരിച്ചു. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോള് ലീഗാണിത്. ഒരുപാട് മികച്ച താരങ്ങള് മാഞ്ചസ്റ്റര് സിറ്റിയിലുണ്ട്. അവര്ക്കൊപ്പം ഈ നേട്ടം പങ്കിടാന് കഴിയുന്നത് വലിയ കാര്യമെന്നും ഫോഡന് പ്രതികരിച്ചു.

സീസണില് എര്ലിംഗ് ഹാലണ്ടാണ് സിറ്റിക്കായി കൂടുതൽ ഗോളുകൾ നേടിയത്. 27 ഗോളുകളാണ് ഹാലണ്ട് ഇതുവരെ വലയിലെത്തിച്ചത്. നാളെ നടക്കുന്ന മത്സരം വിജയിച്ച് തുടര്ച്ചയായ നാലാം തവണയും പ്രീമിയര് ലീഗില് മുത്തമിടുകയാണ് മാഞ്ചസ്റ്റര് സിറ്റിയുടെ ലക്ഷ്യം.

To advertise here,contact us