ലോകകപ്പ് യോഗ്യത മത്സരത്തിനുള്ളഇന്ത്യൻ ടീമിനെ വലച്ച് പരിക്കുകൾ; മലയാളികളായ വിപിനും രാഹുലും പുറത്ത്

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഇന്ത്യയുടെ ഒരുക്കത്തിന് കനത്ത തിരിച്ചടിയായി തുടർച്ചയായുള്ള പരിക്കുകൾ

ന്യൂഡൽഹി: ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഇന്ത്യയുടെ ഒരുക്കത്തിന് കനത്ത തിരിച്ചടിയായി തുടർച്ചയായുള്ള പരിക്കുകൾ. ഐഎസ്എൽ സീസൺ അവസാനിച്ചതോടെ പുനരാരംഭിക്കുന്ന പരിശീലന ക്യാമ്പിൽ നിന്നും കൂടുതൽ താരങ്ങൾ വിട്ട് നിൽക്കുമെന്നാണ് സൂചന. മലയാളി താരമായ വിപിൻ മോഹനും രാഹുൽ കെപിയും പരിക്ക് മൂലം വിട്ട് നിൽക്കും. ഇവർ അടക്കം എട്ടോളം താരങ്ങൾ പരിക്ക് മൂലം ക്യാമ്പിൽ നിന്ന് പുറത്താകും.

റോഷൻ സിംഗ്, മുഹമ്മദ് യാസിർ, ഇസാക്ക്, ആകാശ് മിശ്ര, ദീപക് ടാംഗ്രി, ലാലിയം സുവാള, ലാലുവാങ്മവിയ തുടങ്ങിയ താരങ്ങൾക്കും പരിശീലനവും തുടർന്ന് നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളും നഷ്ട്ടമാകും. വിപിൻ മോഹൻ ഇതാദ്യമായിട്ടായിരുന്നു ഇന്ത്യൻ സീനിയർ ടീമിലെത്തുന്നത്. ഗുരുതര പരിക്കുള്ള ആകാശ് മിശ്രയ്ക്ക് ആറ് മാസത്തെ വിശ്രമം വേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. അടുത്ത ജൂണിലാണ് ഇന്ത്യയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ. കുവൈത്തും ഖത്തറുമാണ് ഇന്ത്യയുടെ എതിരാളികൾ.

ആദ്യം ബാറ്റ് ചെയ്തിരുന്നെങ്കിൽ ഹെഡും കൂട്ടരും 300 കടന്നേനെ; സച്ചിൻ ടെണ്ടുൽക്കർ

To advertise here,contact us