ഫൈവ് സ്റ്റാര് ചെല്സി; വെസ്റ്റ് ഹാമിനെതിരെ വമ്പന് വിജയം, യുണൈറ്റഡിനെ മറികടന്ന് ഏഴാമത്

ചെല്സിക്ക് വേണ്ടി നിക്കോളാസ് ജാക്സണ് ഇരട്ടഗോളുകളുമായി തിളങ്ങി

ലണ്ടന്: ഇംഗ്ലീഷ് പ്രീമിയര് ലീഗില് വമ്പന് വിജയവുമായി ചെല്സി. സ്റ്റാംഫോര്ഡ് ബ്രിഡ്ജില് നടന്ന മത്സരത്തില് വെസ്റ്റ് ഹാമിനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്ക്ക് തകര്ത്താണ് നീലപ്പട വിജയം സ്വന്തമാക്കിയത്. ചെല്സിക്ക് വേണ്ടി നിക്കോളാസ് ജാക്സണ് ഇരട്ടഗോളുകളുമായി തിളങ്ങി.

Five 🌟 Chelsea.#CFC | #CheWhu pic.twitter.com/Q9jIHVh7h3

15-ാം മിനിറ്റില് കോള് പാമറിലൂടെയാണ് ചെല്സി ഗോള്വേട്ട ആരംഭിച്ചത്. 30-ാം മിനിറ്റില് കോണര് ഗാലഗറിലൂടെ സ്കോര് ഇരട്ടിയാക്കിയ ചെല്സിക്ക് വേണ്ടി 36-ാം മിനിറ്റില് നോനി മധുകെ മൂന്നാം ഗോളും നേടി. 48, 80 മിനിറ്റുകളില് നിക്കോളാസ് ജാക്സണ് രണ്ട് ഗോളുകള് അടിച്ചതോടെ ചെല്സി അഞ്ച് ഗോളുകളുടെ ആധികാരിക വിജയം ഉറപ്പിച്ചു.

വമ്പന് വിജയത്തോടെ പോയിന്റ് പട്ടികയില് മാഞ്ചസ്റ്റര് യുണൈറ്റഡിനെ മറികടന്ന് ഏഴാം സ്ഥാനത്തേക്ക് കുതിക്കാന് നീലപ്പടയ്ക്ക് സാധിച്ചു. 35 മത്സരങ്ങളില് 54 പോയിന്റാണ് ചെല്സിയുടെ സമ്പാദ്യം. 34 മത്സരങ്ങളില് 54 പോയിന്റ് തന്നെയുള്ള യുണൈറ്റഡ് ഗോള് വ്യത്യാസത്തിലാണ് എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

To advertise here,contact us