ടോട്ടനത്തെ തോൽപ്പിച്ച് ചെൽസി; ചാമ്പ്യൻസ് ലീഗ് യോഗ്യത ലക്ഷ്യം

ടോട്ടനം പോയിന്റ് ടേബിളിൽ അഞ്ചാമതാണ്.

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനത്തെ തോൽപ്പിച്ച് ചെൽസി. എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്ലൂസിന്റെ വിജയം. ട്രോവോ ചലോബ, നിക്കോളാസ് ജാക്സൺ എന്നിവർ ചെൽസിക്കായി ഗോളുകൾ നേടി. മത്സരത്തിന്റെ 24-ാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. കോണർ ഗല്ലഗറിന്റെ ഫ്രീക്വിക്ക് മികച്ചൊരു ഹെഡറിലൂടെ ട്രോവോ വലയിലെത്തിച്ചു.

Jackson's 11th #PL goal! 👊🔥#CFC | #CheTot pic.twitter.com/f9y24pIyao

71-ാം മിനിറ്റിലും ഒരു ഫ്രീക്വിക്കാണ് ചെൽസിയുടെ ഗോൾ നേട്ടത്തിന് വഴിവെച്ചത്. കോൾ പാമറുടെ ഫ്രീക്വിക്ക് നിക്കോളാസ് ജാക്സൺ വലയിലാക്കി. ജയത്തോടെ പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്തേയ്ക്ക് ഉയരാൻ ചെൽസിക്ക് സാധിച്ചു. പ്രീമിയർ ലീഗ് കിരീടമോഹങ്ങൾ അവസാനിച്ചെങ്കിലും ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുകയാണ് ചെൽസിയുടെ ഇനിയുള്ള ലക്ഷ്യം.

Those pitchside angles. 😮‍💨#CFC | #CheTot pic.twitter.com/ahYsF40Gfo

സമ്മർദ്ദങ്ങളെ മറികടക്കുന്ന ബാറ്റിംഗ് വിസ്മയം; ചെന്നൈയിൽ റുതുരാജ് സൂപ്പർ കിങ്ങ്

പോയിന്റ് ടേബിളിലെ ആദ്യ നാല് ടീമുകൾക്കാണ് ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിക്കുക. ടോട്ടനം പോയിന്റ് ടേബിളിൽ അഞ്ചാമതാണ്. പ്രീമിയർ ലീഗ് കിരീടപ്പോരിൽ ആഴ്സണൽ, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ മത്സരമാണ് തുടരുന്നത്.

To advertise here,contact us