ചൗമേനി സ്ട്രൈക്ക്സ്; ലാ ലീഗയില് കിരീടത്തോട് അടുത്ത് റയല് മാഡ്രിഡ്

രണ്ടാം പകുതിയിലാണ് മത്സരത്തിലെ ഏക ഗോള് പിറന്നത്

പാരീസ്: ലാ ലീഗയില് കിരീടത്തോട് അടുത്ത് റയല് മാഡ്രിഡ്. മയ്യോര്ക്കയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് റയല് മാഡ്രിഡ് തകര്ത്തത്. ഫ്രഞ്ച് താരം ഔറേലിയന് ചൗമേനിയുടെ സ്റ്റണ്ണര് ഗോളിലൂടെയാണ് റയല് മാഡ്രിഡ് വിജയമുറപ്പിച്ചത്.

🏁 @RCD_Mallorca 0-1 @RealMadrid⚽ 48' @atchouameni#RCDMallorcaRealMadrid | #Emirates pic.twitter.com/hc7lVZ0mz4

മയ്യോര്ക്കയുടെ ഹോം ഗ്രൗണ്ടില് നടന്ന മത്സരത്തിന്റെ ആദ്യ പകുതിയില് ഗോളുകളൊന്നും വന്നില്ല. രണ്ടാം പകുതിയില് 48-ാം മിനിറ്റിലാണ് മത്സരത്തിലെ ഏക ഗോള് പിറന്നത്. 25 വാര അകലെ നിന്ന് തൊടുത്ത തകര്പ്പന് ഷോട്ടാണ് ചൗമേനി ഗോളാക്കി മാറ്റിയത്. ഗോള് തിരിച്ചടിക്കാന് ആതിഥേയര്ക്ക് സാധിക്കാതിരുന്നതോടെ റയല് വിജയമുറപ്പിച്ചു.

'ഫൈവ് സ്റ്റാര് സിറ്റി'; ലൂട്ടണ് ടൗണിനെ ഗോള് മഴയില് മുക്കി, പട്ടികയില് ഒന്നാമത്

വിജയത്തോടെ 31 മത്സരങ്ങളില് നിന്ന് 78 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ് റയല്. രണ്ടാമതുള്ള ബാഴ്സലോണയേക്കാള് റയല് 11 പോയിന്റിന് മുന്നിലാണുള്ളത്.

To advertise here,contact us