ലണ്ടന്: ഇംഗ്ലീഷ് പ്രീമിയര് ലീഗില് ഇന്ന് നടന്ന നിര്ണായക മത്സരത്തില് ലിവര്പൂളിനെ സമനിലയില് തളച്ച് മാഞ്ചസ്റ്റര് യുണൈറ്റഡ്. ഓള്ഡ് ട്രഫോര്ഡില് നടന്ന മത്സരത്തില് ഇരുടീമുകളും രണ്ട് വീതം ഗോളുകളടിച്ച് പിരിഞ്ഞു. സമനിലയോടെ ലിവര്പൂള് രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നു.
The points are shared at Old Trafford. #MUNLIV pic.twitter.com/9CjmLaZiTf
ആദ്യ പകുതിയില് തീര്ത്തും ലിവര്പൂളിന്റെ ആധിപത്യമാണ് കാണാനായത്. എന്നാല് ലഭിച്ച അവസരങ്ങള് ഉപയോഗപ്പെടുത്തി ഗോളടിക്കാന് കഴിയാതിരുന്നതാണ് റെഡ്സിന് തിരിച്ചടിയായത്. എങ്കിലും മത്സരത്തിന്റെ 23-ാം മിനിറ്റില് ലൂയിസ് ഡയസിലൂടെ ലിവര്പൂള് ലീഡെടുത്തു.
രണ്ടാം പകുതിയുടെ തുടക്കത്തില് തന്നെ യുണൈറ്റഡ് ഒപ്പമെത്തി. ലിവര്പൂളിന്റെ ഡിഫന്സീവ് പിഴവ് മുതലെടുത്ത് 50-ാം മിനിറ്റില് ബ്രൂണോ ഫര്ണാണ്ടസാണ് യുണൈറ്റഡിന് വേണ്ടി വല കുലുക്കിയത്. 67-ാം മിനിറ്റില് യുവതാരം കോബി മൈനുവിലൂടെ യുണൈറ്റഡ് ലീഡെടുത്തു.
⚖️ It finishes level at Old Trafford. #MUFC || #MUNLIV
ഒരു ഗോളിന് മുന്നിലെത്തിയതിന് ശേഷം യുണൈറ്റഡ് പ്രതിരോധത്തിലൂന്നി കളിക്കാനാരംഭിച്ചു. 84-ാം മിനിറ്റില് വാന് ബിസാകയുടെ ഫൗളില് ലിവര്പൂളിന് അനുകൂലമായി പെനാല്റ്റി ലഭിച്ചു. പെനാല്റ്റി ലക്ഷ്യത്തിലെത്തിച്ച് മുഹമ്മദ് സലാ ലിവര്പൂളിന്റെ പരാജയം ഒഴിവാക്കി. സമനിലയോടെ 71 പോയിന്റോടെ രണ്ടാം സ്ഥാനത്ത് നില്ക്കുകയാണ് ലിവര്പൂള്. അതേ പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള ആഴ്സണലിനേക്കാളും ഗോള് ഡിഫറന്സ് കുറവാണ് ലിവര്പൂളിന്. 49 പോയിന്റുള്ള യുണൈറ്റഡ് ആറാമതാണ്.