ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടപ്പോരിൽ വീണ്ടും ഒന്നാമതെത്തി ലിവർപൂൾ. ഷെഫീൽഡ് യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് ലിവർപൂൾ വിജയം നേടിയത്. സംഭവബഹുലമായ മത്സരത്തിൽ ഡാർവിൻ ന്യൂനസിന്റെ സർപ്രൈസ് ഗോളും മാക് അലിസ്റ്ററുടെ പവർ ഹിറ്റും കോഡി ഗാക്പോയുടെ അവസാന മിനിറ്റ് ഗോളുമുണ്ടായി. ഷെഫീൽഡ് യുണൈറ്റഡിനായി ആകെ സ്കോർ ചെയ്തത് കോനോർ ബ്രാഡ്ലിയുടെ സെൽഫ് ഗോളാണ്.
മത്സരത്തിന്റെ 17-ാം മിനിറ്റിലാണ് ഡാർവിൻ ന്യൂനസിന്റെ ഗോൾ പിറന്നത്. ഷെഫീൽഡ് ഗോൾ കീപ്പർ ഇവോ ഗ്രബിക് നടത്തിയ ക്ലിയറൻസ് തൊട്ടടുത്തുണ്ടായിരുന്ന ഡാർവിൻ സ്വീകരിച്ചു. പിന്നെ ഗോൾ പോസ്റ്റിലേക്ക് തട്ടിയിട്ടു. ഇതോടെ ലിവർപൂൾ ഒരു ഗോളിന് മുന്നിലായി. 58-ാം കോനോർ ബ്രാഡ്ലിയുടെ സെൽഫ് ഗോൾ വന്നതോടെ മത്സരം സമനിലയായി.
What a hit from Alexis 🤯 pic.twitter.com/MHaxDN4Elt
ഇംഗ്ലീഷ് പ്രീമിയർ ലീഗ്; കോൾ പാൽമറിന്റെ ഹാട്രികിൽ ചെൽസി
Persistence pays off for Darwin 👏 pic.twitter.com/kPXZI4Oulp
76-ാം മിനിറ്റിൽ അലക്സെസ് മാക് അലിസ്റ്റർ കരുത്താർന്ന ഒരു ഷോട്ടിലൂടെ ഗോൾ ലിവർപൂളിനെ മുന്നിലെത്തിച്ചു. 90-ാം മിനിറ്റിൽ കോഡി ഗാക്പോയും വല ചലിപ്പിച്ചതോടെ യർഗൻ ക്ലോപ്പിന്റെ സംഘം ആധികാരിക വിജയം നേടി.