ബാക്ക് ടു ബാക്ക് ഹാട്രിക്; 8-0ത്തിന് അബഹ ക്ലബിനെ വീഴ്ത്തി റോണോയിസം

33-ാം മിനിറ്റിൽ സാദിയോ മാനോയുടെ ഗോളിന് അസിസ്റ്റ് നൽകിയതും റൊണാൾഡോയാണ്.

റിയാദ്: സൗദി പ്രോ ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഹാട്രിക്. ഇത്തവണ അബഹ ക്ലബിനെതിരെ ആദ്യ പകുതിയിൽ തന്നെ സൂപ്പർതാരം ഹാട്രിക് പൂർത്തിയാക്കി. മത്സരത്തിൽ എതിരില്ലാത്ത എട്ട് ഗോളുകൾക്ക് അബഹ ക്ലബിനെ തോൽപ്പിക്കാനും ക്രിസ്റ്റ്യാനോയുടെ അൽ നസറിന് കഴിഞ്ഞു.

Here are all of Cristiano Ronaldo goals tonight. Hatrick ⭐️ pic.twitter.com/ISo0SfNauL

മത്സരത്തിന്റെ 11-ാം മിനിറ്റിൽ അണ്ടർ ദ വാൾ ഫ്രീക്വിക്കിലൂടെ റൊണാൾഡോ ആദ്യ ഗോൾ അടിച്ചു. 21-ാം മിനിറ്റിൽ വീണ്ടും ഫ്രീക്വിക്ക് ഗോളിലൂടെ ക്രിസ്റ്റ്യാനോ വലചലിപ്പിച്ചു. 33-ാം മിനിറ്റിൽ സാദിയോ മാനോയുടെ ഗോളിന് അസിസ്റ്റ് നൽകിയതും റൊണാൾഡോയാണ്. 42-ാം മിനിറ്റിലെ ഗോളിലൂടെ ക്രിസ്റ്റ്യാനോ തന്റെ ഹാട്രിക് പൂർത്തിയാക്കി. രണ്ട് മിനിറ്റിനുള്ളിൽ അബ്ദുൽമജീദ് അൽ-സുലൈഹീം അൽ നസറിനായി വലചലിപ്പിച്ചു.

254TH ASSIST FOR THE GREATEST CRISTIANO RONALDO. pic.twitter.com/uspHVqz8Te

ആദ്യ പകുതിക്ക് പിരിയുമ്പോൾ അൽ നസർ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് മുന്നിലായി. രണ്ടാം പകുതിയിൽ റൊണാൾഡോയെ സബ്സ്റ്റ്യൂട്ട് ചെയ്തു. എങ്കിലും അൽ നസർ ഗോളടി തുടർന്നു. 51-ാം മിനിറ്റിൽ അബ്ദുൾറഹ്മാൻ ഗരീബിന്റെ വകയായിരുന്നു ഗോൾ. 63, 86 മിനിറ്റുകളിൽ അബ്ദുൽ അസീസ് അൽ-അലിവ ഗോളുകൾ നേടി. ഇതോടെ മത്സരത്തിലാകെ അൽ നസർ സംഘം എട്ട് ഗോളുകൾ സ്വന്തമാക്കി.

To advertise here,contact us