മാഞ്ചസ്റ്റര് സിറ്റി- ആഴ്സണല് പോരാട്ടം സമനിലയില്; ലിവര്പൂള് ഒന്നാമത് തന്നെ

പോയിന്റ് പട്ടികയില് ആഴ്സണല് രണ്ടാമതും സിറ്റി മൂന്നാമതും തന്നെ തുടരുകയാണ്

ലണ്ടന്: ഇംഗ്ലീഷ് പ്രീമിയര് ലീഗിലെ വമ്പന് പോരാട്ടമായ മാഞ്ചസ്റ്റര് സിറ്റി- ആഴ്സണല് പോരാട്ടം സമനിലയില്. ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില് ഇരുടീമുകളും ഗോള്രഹിത സമനിലയില് പിരിഞ്ഞു. ഇതോടെ ബ്രൈറ്റണെ കീഴടക്കിയെത്തിയ ലിവര്പൂള് ലീഗില് ഒന്നാമതായി തന്നെ തുടരും.

FULL-TIME | Nothing to separate the two sides today. 🩵 0-0 🔴 #ManCity | @okx pic.twitter.com/Y8xemMRXrw

എത്തിഹാദ് സ്റ്റേഡിയത്തില് നടന്ന മത്സരത്തില് അടിയും തിരിച്ചടിയുമായി ഇരുടീമുകളും കളം നിറഞ്ഞു. മാഞ്ചസ്റ്റര് സിറ്റിക്ക് പന്ത് കൂടുതല് സമയം കൈവശം വെക്കാനായെങ്കിലും കൃത്യമായ അവസരങ്ങള് സൃഷ്ടിക്കാനായില്ല. എങ്കിലും കെവിന് ഡി ബ്രുയിനേയും ഹാലണ്ടും ചേര്ന്നുള്ള മുന്നേറ്റങ്ങള് എത്തിഹാദിനെ ആവേശത്തിലാക്കി.

എതിരാളികളുടെ തട്ടകത്തില് ഡിഫന്സിലൂന്നി കൗണ്ടര് അറ്റാക്കിലൂടെ മുന്നേറാനുള്ള രീതിയാണ് ഗണ്ണേഴ്സ് സ്വീകരിച്ചത്. എന്നാല് ഫൈനല് തേര്ഡിലെ പിഴവുകള് കാരണം ഗോള് കണ്ടെത്താനായില്ല. ആഴ്സണല് രണ്ട് ഷോട്ട് ഓണ് ടാര്ഗെറ്റ് ഉതിര്ത്തപ്പോള് സിറ്റിക്ക് ഒന്നുമാത്രമാണ് ഉതിര്ക്കാനായത്.

സലാ ദ ഹീറോ; ബ്രൈറ്റണെ വീഴ്ത്തി ലിവര്പൂള് ഒന്നാമത്

സമനിലയോടെ പോയിന്റ് പട്ടികയില് ആഴ്സണല് രണ്ടാമതും സിറ്റി മൂന്നാമതും തന്നെ തുടരുകയാണ്. 29 മത്സരങ്ങളില് നിന്ന് ഗണ്ണേഴ്സിന് 65 പോയിന്റും സിറ്റിക്ക് 64 പോയിന്റുമാണുള്ളത്. ഇന്നലെ തന്നെ നടന്ന മത്സരത്തില് ബ്രൈറ്റണെ തകര്ത്ത ലിവര്പൂളിന് ഒന്നാം സ്ഥാനം നഷ്ടമായില്ല.

To advertise here,contact us