ഫ്ളോറിഡ: സൂപ്പര് താരം ലയണല് മെസ്സിക്ക് അര്ജന്റീനയുടെ സൗഹൃദ മത്സരങ്ങളും നഷ്ടമായേക്കുമെന്ന് റിപ്പോര്ട്ട്. ഹാംസ്ട്രിങ് ഇഞ്ച്വറിയെത്തുടര്ന്ന് വിശ്രമിക്കുന്ന മെസ്സി ഇല്ലാതെയായിരുന്നു ഇന്ന് മയാമി ഡിസി യുണൈറ്റഡിനെതിരെ ഇറങ്ങിയത്. മത്സരത്തില് സൂപ്പര് താരം ലൂയി സുവാരസിന്റെ ഇരട്ടഗോളില് മയാമി ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.
(🌕) Lionel Messi is aiming to fully recover during this FIFA window to avoid a recurrence of this same hamstring injury which is why he's missing both Argentina's games. @hernanclaus 🚨🚐🇦🇷 pic.twitter.com/V2UkjbHUKu
നാഷ്വില്ലയ്ക്കെതിരായ ഇന്റര് മയാമിയുടെ മത്സരത്തിനിടെയാണ് മെസ്സിക്ക് പരിക്കേറ്റത്. മത്സരത്തില് ഒരു ഗോളും അസിസ്റ്റും നേടി മെസ്സി തിളങ്ങുകയും ചെയ്തു. വലതുകാലിന്റെ ഹാംസ്ട്രിങ്ങില് പരിക്കേറ്റ താരത്തെ പരിശീലകന് പെട്ടെന്ന് തന്നെ സബ്സ്റ്റിറ്റിയൂട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇന്റര്നാഷണല് ബ്രേക്കിനിടെയുള്ള ഇടവേളയില് ഹാംസ്ട്രിങ് ഇഞ്ച്വറിയില് നിന്ന് മോചിതനാകാനുള്ള ശ്രമത്തിലാണ് മെസ്സി.
'സീന് മാറ്റി' സുവാരസ്; മെസ്സി ഇല്ലാതെ ഇറങ്ങിയ ഇന്റര് മയാമിക്ക് തകർപ്പന് വിജയം
ഇതിനിടെയാണ് താരത്തിന് അര്ജന്റീനയുടെ സൗഹൃദ മത്സരങ്ങള് കളിക്കാന് സാധിക്കില്ലെന്ന റിപ്പോര്ട്ടുകള് പുറത്തുവരുന്നത്. എല് സാല്വഡോര്, കോസ്റ്ററിക എന്നീ ടീമുകള്ക്കെതിരെയാണ് അര്ജന്റീനയുടെ സൗഹൃദ മത്സരങ്ങള്. മാര്ച്ച് 23ന് എല് സാല്വഡോറിനെതിരെയും 27ന് കോസ്റ്റ റികയ്ക്കെതിരെയുമാണ് ആല്ബിസെലസ്റ്റുകള് മത്സരിക്കാനിറങ്ങുക.