മാഞ്ചസ്റ്റര് സിറ്റിക്ക് റയല് മാഡ്രിഡ് എതിരാളികള്; ചാമ്പ്യന്സ് ലീഗ് ക്വാര്ട്ടര് മത്സരക്രമം

സെമി ഫൈനലിനുള്ള നറുക്കെടുപ്പും പൂര്ത്തിയായി.

സൂറിച്ച്: യുവേഫ ചാമ്പ്യന്സ് ലീഗ് ക്വാര്ട്ടര് ഫൈനല് മത്സരക്രമത്തിനുള്ള നറുക്കെടുപ്പ് പൂര്ത്തിയായി. ഇംഗ്ലീഷ് ക്ലബ് ആഴ്സണലിന് ജര്മ്മന് ചാമ്പ്യന്മാരായ ബയേണ് മ്യൂണിക് എതിരാളികള് ആകും. സ്പാനിഷ് ക്ലബ് അത്ലറ്റികോ ഡി മാഡ്രിഡിന് ജര്മ്മന് ക്ലബ് ബൊറൂസ്യാ ഡോർട്ട്മുണ്ട് എതിരാളികളാകും. നിലവിലത്തെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര് സിറ്റിക്ക് റയല് മാഡ്രിഡാണ് എതിരാളികള്. ഫ്രഞ്ച് ക്ലബ് പി എസ് ജിയെ തോല്പ്പിച്ചാല് മാത്രമെ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയ്ക്ക് സെമി ഫൈനലിലേക്ക് കടക്കാന് കഴിയു.

സെമി ഫൈനലിനുള്ള നറുക്കെടുപ്പും പൂര്ത്തിയായി. ആദ്യ സെമിയില് രണ്ടാം ക്വാര്ട്ടര് ഫൈനലില് വിജയിക്കുന്നവര് നാലാം ക്വാര്ട്ടര് ഫൈനല് വിജയികളെ നേരിടും. ക്വാര്ട്ടര് ഫൈനല് ഒന്നില് വിജയിക്കുന്നവര് രണ്ടാം സെമിയില് ക്വാര്ട്ടര് ഫൈനല് മൂന്നില് വിജയിക്കുന്നവരെ നേരിടും.

Semi-finals 👇Atlético or Dortmund 🆚 Paris or BarcelonaArsenal or Bayern 🆚 Real Madrid or Man City #UCLdraw pic.twitter.com/fBFSZKnbQv

റിഷഭ് പന്ത് മാത്രമല്ല; ഐപിഎല്ലിൽ തിരിച്ചുവരവിന് ഈ താരങ്ങൾ

ഫൈനലിനുള്ള നറുക്കെടുപ്പും ഇന്ന് നടന്നു. ഒന്നാം സെമി ഫൈനലില് വിജയിക്കുന്നവര് രണ്ടാം സെമി ഫൈനലിലെ വിജയികളെ നേരിടും.

To advertise here,contact us