മാഞ്ചസ്റ്റർ സിറ്റിക്ക് കനത്ത തിരിച്ചടി; ആൻഡേഴ്സൺ ഒരു മാസത്തോളം കളിക്കില്ല

ലിവർപൂളിനെതിരായ മത്സരത്തിനിടെയാണ് ആൻഡേഴ്സന് പരിക്കേറ്റത്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് കനത്ത തിരിച്ചടി. ഗോൾ കീപ്പർ ആൻഡേഴ്സണ് ഒരു മാസത്തോളം പുറത്തിരിക്കേണ്ടി വരും. ലിവർപൂളിനെതിരായ കഴിഞ്ഞ മത്സരത്തിനിടെ ഡാര്വിന് ന്യൂനസുമായുള്ള കൂട്ടിയിടിച്ചതിനെ തുടർന്നാണ് ആൻഡേഴ്സന് പരിക്കേറ്റത്. പിന്നാലെ ആൻഡേഴ്സന് പകരക്കാരനായി സ്റ്റെഫാൻ ഒർട്ടേഗയെ സിറ്റി കളത്തിലിറക്കിയിരുന്നു.

മാഞ്ചസ്റ്റർ സിറ്റിയുടെ അടുത്ത മത്സരം ഇംഗ്ലീഷ് എഫ് എ കപ്പിൽ ന്യൂകാസിലിനെതിരെയാണ്. ഒപ്പം പ്രീമിയർ ലീഗിൽ പോയിന്റ് ടേബിളിൽ ഒന്നാമതുള്ള ആഴ്സണലുമായുള്ള മത്സരവും അടുത്തുവരുകയാണ്. ഈ രണ്ട് മത്സരങ്ങളിലും സിറ്റിക്കായി ആൻഡേഴ്സന്റെ സാന്നിധ്യം ഉണ്ടാവില്ല. ഒപ്പം ഇംഗ്ലണ്ട്, സ്പെയിൻ ടീമുകളുമായുള്ള ബ്രസീൽ ടീമിന്റെ സൗഹൃദ മത്സരത്തിനും ആൻഡേഴ്സന് കളിക്കാൻ കഴിയില്ല.

യുവതാരങ്ങൾക്ക് വഴിയൊരുക്കാൻ വിരാട് കോഹ്ലി തയ്യാറാകണം; ആവശ്യവുമായി അജിത് അഗാർക്കർ

അതിനിടെ ആൻഡേഴ്സന് പകരക്കാരനായി മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് സ്റ്റെഫാൻ ഒർട്ടോഗ പറഞ്ഞു. സിറ്റിക്കായി കളത്തിലിറങ്ങാൻ താൻ എപ്പോഴും തയ്യാറാണ്. കളിക്കളത്തിൽ ഏതൊരു നിമിഷവും താൻ ആസ്വദിക്കുന്നുവെന്നും ഒർട്ടേഗ വ്യക്തമാക്കി.

To advertise here,contact us