ലണ്ടൻ: കെയ് ഹാവെര്ട്സിന്റെ 86-ാം മിനിറ്റിലെ ഹെഡർ ഗോൾ ആഴ്സണലിനെ പ്രീമിയർ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തിച്ചു. അവസാന നിമിഷം ബ്രെന്റ്ഫോഡ് എഫ് സിയുടെ പ്രതിരോധം തകർത്തതോടെ ആഴ്സണലിന് തുടർച്ചയായ എട്ടാം പ്രീമിയർ ലീഗ് വിജയം സ്വന്തമായി. മത്സരത്തിന്റെ 19-ാം മിനിറ്റിൽ ഡെക്ലാൻ റൈസിന്റെ ഗോളിലൂടെ ഗണ്ണേഴ്സ് സംഘം മുന്നിലെത്തി.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലെ ഗോളിലൂടെ യോനെ വിസ്സ ബ്രെന്റ്ഫോഡിനെ ഒപ്പമെത്തിച്ചു. മത്സരത്തിന്റെ 72 ശതമാനവും പന്തിനെ നിയന്ത്രിച്ചത് ആഴ്സണലാണ്. പക്ഷേ ബ്രെന്റ്ഫോർഡ് പ്രതിരോധം തകർക്കാൻ അവസാന നിമിഷം വരെ കാത്തിരിക്കേണ്ടി വന്നു. പ്രീമിയർ ലീഗ് ടേബിളിൽ ആഴ്സണലിന് 28 മത്സരങ്ങളിൽ നിന്ന് 64 പോയിന്റുണ്ട്. 27 മത്സരങ്ങളിൽ നിന്ന് 63 പോയിന്റോടെ ലിവർപൂളും 62 പോയിന്റോടെ മാഞ്ചസ്റ്റർ സിറ്റിയും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.
ക്ലീൻ ബൗൾഡിന് റിവ്യൂ ആവശ്യപ്പെട്ട് ഷുഹൈബ് ബഷീർ; തലയിൽ കൈവെച്ച് ജോ റൂട്ട്
മറ്റു മത്സരങ്ങളിൽ ഫുൾഹാമിനെ വോൾവ്സ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. ഷെഫീൽഡ് യുണൈറ്റഡും ബേൺമൗത്തും തമ്മിലുള്ള മത്സരം സമനിലയായി. ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി. ക്രിസ്റ്റൽ പാലസ് ലൂട്ടൺ ടൗൺ മത്സരവും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.