യര്ഗന് ക്ലോപ്പുമായി ഒരു ചർച്ചയും നടന്നിട്ടില്ല; ജർമ്മൻ ഫുട്ബോൾ

ജൂൺ 15 മുതൽ ജൂലൈ 15 വരെയാണ് യൂറോ കപ്പ് നടക്കുക.

ബെർലിൻ: ലിവർപൂൾ വിടുന്ന പരിശീലകൻ യർഗൻ ക്ലോപ്പുമായി യാതൊരു ചർച്ചകളും നടന്നിട്ടില്ലെന്ന് യർഗൻ ക്ലോപ്പ്. ഇംഗ്ലീഷ് ക്ലബ് വിടുന്ന ക്ലോപ്പ് ഒരു ഇടവേളയെടുക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഈ തീരുമാനത്തെ ജർമ്മൻ ഫുട്ബോൾ ബഹുമാനിക്കുന്നു. വിശ്രമ സമയം എങ്ങനെ വേണമെന്ന് ക്ലോപ്പ് തന്നെ തീരുമാനിക്കുമെന്നും ജർമ്മൻ ഫുട്ബോൾ അധികൃതർ വ്യക്തമാക്കി.

ജർമ്മൻ ഫുട്ബോളിന്റെ നിലവിലെ പരിശീലകൻ ജൂലിയൻ നാഗൽസ്മാന്റെ കരാർ ഇക്കൊല്ലത്തെ യൂറോ കപ്പോടെ അവസാനിക്കും. ജൂൺ 15 മുതൽ ജൂലൈ 15 വരെയാണ് യൂറോ കപ്പ് നടക്കുക. സ്വന്തം മണ്ണിൽ നടക്കുന്ന യൂറോ കപ്പിലെ പ്രകടനത്തിന് ശേഷം പരിശീലകനെയും കരാറിനെയും കുറിച്ച് ആലോചിക്കാനാണ് ജർമ്മൻ ഫുട്ബോൾ അധികൃതരുടെ തീരുമാനം.

ഓസ്ട്രേലിയയ്ക്ക് ബാറ്റിംഗ് തകർച്ച; രണ്ടാം ടെസ്റ്റിൽ കിവീസിന് വിജയപ്രതീക്ഷ

2018ലും 2022ലും ലോകകപ്പിന്റെ പ്രാഥമിക റൗണ്ടിൽ തന്നെ ജർമ്മനി പുറത്തായിരുന്നു. സമീപകാലത്ത് മുൻ ചാമ്പ്യന്മാർ ഫുട്ബോൾ ലോകത്ത് നടത്തുന്നത് ദയനീയ പ്രകടനമാണ്. ഇതിന് പിന്നാലെയാണ് ജർമ്മൻ ഫുട്ബോളിൽ അഴിച്ചുപണികളും നടക്കുന്നത്.

To advertise here,contact us