ഗോളടിച്ചില്ലെങ്കിലും ഗര്നാചോ ഹീറോ; വിജയവഴിയില് തിരിച്ചെത്തി യുണൈറ്റഡ്

പെനാല്റ്റിയില് നിന്നാണ് രണ്ടു ഗോളുകളും പിറന്നത്

ലണ്ടന്: ഇംഗ്ലീഷ് പ്രീമിയര് ലീഗില് വിജയവഴിയില് തിരിച്ചെത്തി മാഞ്ചസ്റ്റര് യുണൈറ്റഡ്. മാഞ്ചസ്റ്റര് ഡെര്ബിയില് സിറ്റിയോട് പരാജയം വഴങ്ങിയ യുണൈറ്റഡ് ഇന്ന് നടന്ന മത്സരത്തില് എവര്ട്ടണിനെ കീഴടക്കി. ഓള്ഡ് ട്രഫോര്ഡില് നടന്ന മത്സരത്തില് എതിരില്ലാത്ത രണ്ട് ഗോളുകളുടെ വിജയമാണ് ടെന് ഹാഗിന്റെ സംഘം സ്വന്തമാക്കിയത്.

Get in! 🔴#MUFC || #MUNEVE

ബ്രൂണോ ഫെര്ണാണ്ടസ്,മാര്കസ് റാഷ്ഫോര്ഡ് എന്നിവരാണ് യുണൈറ്റഡിന്റെ ഗോളുകള് നേടിയത്. പെനാല്റ്റിയില് നിന്നാണ് രണ്ടു ഗോളുകളും പിറന്നത്. രണ്ടു പെനാല്റ്റികളും നേടിക്കൊടുത്ത അര്ജന്റീന യുവതാരം അലജാന്ഡ്രോ ഗാര്നാച്ചോയാണ് യുണൈറ്റഡിന്റെ വിജയശില്പ്പിയായത്.

⚡ @AGarnacho7 is enjoying himself out there 🇦🇷#MUFC || #MUNEVE pic.twitter.com/L2naRtYlkY

ആദ്യ പകുതിയിലാണ് യുണൈറ്റഡ് രണ്ടു ഗോളുകളും നേടിയത്. 12-ാം മിനിറ്റില് ലഭിച്ച പെനാല്റ്റി ലക്ഷ്യത്തിലെത്തിച്ച് ക്യാപ്റ്റന് ബ്രൂണോ ഫെര്ണാണ്ടസും 36-ാം മിനിറ്റില് മാര്കസ് റാഷ്ഫോര്ഡും യുണൈറ്റഡിനെ മുന്നിലെത്തിച്ചു. 28 മത്സരങ്ങളില് നിന്നും 47 പോയിന്റ് നേടി ആറാം സ്ഥാനത്താണ് മാഞ്ചസ്റ്റര് യുണൈറ്റഡ്. 31 പോയിന്റുള്ള എവര്ട്ടണ് 16-ാം സ്ഥാനത്താണ്.

To advertise here,contact us