റിയാദ്: സൗദി ഫുട്ബോൾ ക്ലബ് അൽ നസറിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെ മെസ്സി വിളികൾ തുടരുന്നു. ഇന്നലെ രാത്രി നടന്ന മത്സരത്തിൽ അൽ റീഡിന്റെ ആരാധകരാണ് മെസ്സി മെസ്സി വിളികളുമായി റൊണാൾഡോയെ പ്രകോപിപ്പിച്ചത്. എന്നാൽ ഇത്തവണ നിശബ്ദനായി നിൽക്കുകയാണ് അൽ നസർ താരം ചെയ്തത്.
🚨🎥 | Al Raed fans chanting “MESSI, MESSI, MESSI” after their 3-1 win against Al Nassr To be continued 😂😂😂🐪 pic.twitter.com/JBefDG3XqY
മുമ്പ് മെസ്സിയുടെ പേര് പറഞ്ഞ് കരഘോഷം മുഴക്കിയ ആരാധകർക്കെതിരെ റൊണാൾഡോ രൂക്ഷമായി പ്രതികരിച്ചിരുന്നു. ആരാധകർക്കെതിരായ താരത്തിന്റെ പ്രതികരണം അതിര് കടന്നതോടെ സൗദി ഫുട്ബോൾ താരത്തിനെതിരെ നടപടിയും എടുത്തു. ഒരു മത്സരത്തിലെ വിലക്കിന് പിന്നാലെ കളത്തിലിറങ്ങിയിട്ടും പോർച്ചുഗീസ് ഇതിഹാസം മെസ്സി ആരാധകരുടെ വെല്ലുവിളി നേരിടുകയാണ്.
ജെയിംസ് ആൻഡേഴ്സണെ സ്റ്റെപ്പ് ഔട്ട് ചെയ്ത് ഗില്ലിന്റെ സിക്സ്; ബെൻ സ്റ്റോക്സിന്റെ മുഖഭാവം വൈറൽ
അതിനിടെ സൗദി പ്രോ ലീഗിൽ അൽ നസർ അപ്രതീക്ഷിത തിരിച്ചടിയും നേരിട്ടു. അൽ റീഡിനെതിരായ മത്സരത്തിൽ റൊണാൾഡോയുടെ സംഘം പരാജയപ്പെട്ടു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അൽ നസറിന്റെ തോൽവി.