എം എൽ എസിലെ മോശം പ്രകടനം തിരിച്ചടിയായി; യുഎസ് ഓപ്പൺ കപ്പിന് ഇന്റർ മയാമിയില്ല

മേജർ ലീഗ് സോക്കറിലെ എട്ട് ടീമുകൾക്കാണ് യു എസ് ഓപ്പൺ കപ്പ് കളിക്കാൻ സാധിക്കുക.

icon
dot image

ഫ്ലോറിഡ: യുഎസ് ഓപ്പൺ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ലയണൽ മെസ്സിക്കും സംഘത്തിനും ഇത്തവണ കളിക്കാൻ കഴിയില്ല. മേജർ ലീഗ് സോക്കറിലെ എട്ട് ടീമുകൾക്കാണ് യുഎസ് ഓപ്പൺ കപ്പ് കളിക്കാൻ സാധിക്കുക. അത്ലാന്റ യുണൈറ്റഡ്, എഫ് സി ഡല്ലാസ്, കനാസ് സിറ്റി, ലോസ് എയ്ഞ്ചൽസ് എഫ് സി, റയൽ സാൾട്ട് ലേക്ക്, സാൻജോസ്, സിയാറ്റിൽ എന്നീ ടീമുകൾക്കൊപ്പം നിലവിലെ ചാമ്പ്യന്മാരായ ഡൈനാമോ എഫ് സി എന്നീ ടീമുകൾ യുഎസ് ഓപ്പൺ കപ്പിൽ കളിക്കും.

കഴിഞ്ഞ സീസണിൽ ചാമ്പ്യൻഷിപ്പ് നേടിയതാണ് ഡൈനാമോ എഫ് സിയെ ഇത്തവണത്തെ ചാമ്പ്യൻഷിപ്പിന് യോഗ്യരാക്കിയത്. ഒപ്പം കഴിഞ്ഞ മേജർ ലീഗ് സീസണിൽ നടത്തിയ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് ടീമുകളെ തിരഞ്ഞെടുത്തിക്കുന്നത്. കോൺകാഫ് ചാമ്പ്യൻഷിപ്പ് കപ്പിൽ ഇത്തവണ കളിക്കുന്ന ടീമുകളെ യുഎസ് ഓപ്പൺ കപ്പിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ബ്ലൂ കാര്ഡിന് 'റെഡ് കാര്ഡ്'; ഫുട്ബോളില് നീല കാര്ഡുകള് വേണ്ടെന്ന് ഫിഫ പ്രസിഡന്റ്

അമേരിക്കയിലെ ഏറ്റവും പഴയ ഫുട്ബോൾ ടൂർണമെന്റാണ് യു എസ് ഓപ്പൺ കപ്പ്. കഴിഞ്ഞ സീസൺ മേജർ ലീഗ് സോക്കറിൽ 14-ാം സ്ഥാനത്തായിരുന്നു ഇന്റർ മയാമി. 34 മത്സരങ്ങളിൽ ഒമ്പതിൽ മാത്രമെ വിജയിക്കാൻ സാധിച്ചുള്ളു. എന്നാൽ ഇത്തവണ രണ്ട് മത്സരങ്ങൾ പിന്നിടുമ്പോൾ മയാമി ഒന്നാം സ്ഥാനത്തുണ്ട്.

dot image
To advertise here,contact us