ശ്രീകണ്ഠീരവയിൽ മഞ്ഞപ്പടയ്ക്ക് നിരാശ; ഹാവി ഹെർണാണ്ടസിന്റെ ഒറ്റ ഗോളിൽ ബെംഗളൂരു

നിർണായക ജയം ബെംഗളൂരുവിന്റെ പ്ലേ ഓഫ് പ്രതീക്ഷകളും നിലനിർത്തി.

ബെംഗളൂരു: ശ്രീകണ്ഠീരവയിൽ വിജയത്തിനായി മഞ്ഞപ്പട കാത്തിരിക്കണം. ബെംഗളൂരുവിൽ നിറഞ്ഞുകവിഞ്ഞ മഞ്ഞപ്പടയുടെ ആരാധകർക്ക് വീണ്ടും നിരാശ. 89-ാം മിനിറ്റിലെ ഹാവി ഹെർണാണ്ടസിന്റെ ഒറ്റ ഗോളിൽ ബ്ലാസ്റ്റേഴ്സ് കീഴടങ്ങി. വിജയത്തോടെ പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്തേയ്ക്ക് ബെംഗളൂരു കുതിച്ചെത്തി. നിർണായക ജയം ബെംഗളൂരുവിന്റെ പ്ലേ ഓഫ് പ്രതീക്ഷകളും നിലനിർത്തി.

മത്സരത്തിന്റെ ആദ്യ മിനിറ്റുകൾ മുതൽ ഇരുടീമുകളും ആക്രമണ ഫുട്ബോളുമായി മുന്നേറി. അവസരങ്ങൾ സൃഷ്ടിച്ചും മുന്നേറ്റങ്ങളെ പ്രതിരോധിച്ചും ഇരുടീമുകളും മുന്നേറി. ഇരുടീമുകളും പലതവണ ഗോൾ മുഖത്തേയ്ക്ക് എത്തി. പക്ഷേ ആദ്യ പകുതിയിൽ ഗോൾ നേടുവാൻ ആർക്കും സാധിച്ചില്ല.

ശ്രീകണ്ഠീരവയിൽ നിറഞ്ഞ് കവിഞ്ഞ് മഞ്ഞപ്പട; തകർപ്പൻ കളിയുമായി താരങ്ങളും

ആദ്യ പകുതിയുടെ തനിയാവർത്തനമാണ് രണ്ടാം പകുതിയിലും കണ്ടത്. ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറി. പക്ഷേ ആദ്യ ഗോളിനായുള്ള കാത്തിരിപ്പ് തുടർന്നുകൊണ്ടേയിരുന്നു. ഒടുവിൽ 89-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധം പൊളിച്ച് ഹാവി ഹെർണാണ്ടസ് വിജയഗോൾ നേടി. ശിവാൽദോ സിംഗിന്റെ ക്രോസ് ബോക്സിനുള്ളിൽ ലഭിച്ച ഹാവി അനായാസം പന്ത് വലയിലെത്തിച്ചു.

To advertise here,contact us