ജംഷഡ്പൂരിനെ തകർത്ത് മോഹൻ ബഗാൻ; പോയിന്റ് ടേബിളിൽ മുന്നോട്ട്

മത്സരത്തിന്റെ തുടക്കം തന്നെ ഗോളടിക്കാൻ കഴിഞ്ഞത് മോഹൻ ബഗാൻ ഗുണമായി.

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷഡ്പൂരിനെ തകർത്തെറിഞ്ഞ് മോഹൻ ബഗാൻ. എതിരില്ലാത്ത മൂന്ന് ഗോളിനാണ് മോഹൻ ബഗാന്റെ വിജയം. ഏഴാം മിനിറ്റിൽ ദിമിത്രി പെട്രാറ്റോസ് തുടങ്ങിവെച്ചത് രണ്ടാം പകുതിയിൽ ജേസൺ കമ്മിംഗ്സും അർമാൻഡോ സാദികുവും പൂർത്തിയാക്കി. വിജയത്തോടെ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേയ്ക്ക് ഉയരാനും മോഹൻ ബഗാന് സാധിച്ചു.

മത്സരത്തിന്റെ തുടക്കം തന്നെ ഗോളടിക്കാൻ കഴിഞ്ഞത് മോഹൻ ബഗാന് ഗുണമായി. മൻവീർ സിംഗിന്റെ പാസിൽ ലഭിച്ച പന്തിനെ വലയ്ക്കുള്ളിലാക്കാൻ പെട്രോറ്റോസിന് സാധിച്ചു. ആദ്യ പകുതിയിൽ തിരിച്ചുവരവിന് ജംഷഡ്പൂർ ശ്രമിച്ചെങ്കിലും ഗോൾ പിറന്നില്ല. ഒരു ഗോളിന്റെ ലീഡോടെ ആദ്യ പകുതി അവസാനിപ്പിക്കാൻ മോഹൻ ബഗാന് സാധിച്ചു.

പ്രോ കബഡിക്ക് പുത്തൻ രാജക്കന്മാർ; പുനേരി പള്ത്താന് ചാമ്പ്യൻസ്

രണ്ടാം പകുതിയിൽ മോഹൻ ബഗാനാണ് കൂടുതലും മുന്നേറാൻ സാധിച്ചത്. 64-ാം മിനിറ്റിൽ ജേസൺ കമ്മിംഗ്സിന്റെ ഷോട്ട് പോസ്റ്റിൽ തിരിച്ചുവന്നു. എന്നാൽ 68-ാം മിനിറ്റിൽ തന്നെ കമ്മിംഗ്സ് അർഹതപ്പെട്ട ഗോൾ സ്കോർ ചെയ്തു. 81-ാം മിനിറ്റിൽ സാദികുവും ഗോൾ നേടിയതോടെ മത്സരത്തിൽ മോഹൻ ബഗാൻ വിജയമുറപ്പിച്ചു.

To advertise here,contact us