മെസ്സിയുടെ റെക്കോർഡ് തകർക്കാൻ കെവിൻ ഡിബ്രുയ്നെ; സിറ്റിയുടെ അടുത്ത മത്സരം മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ

458 മത്സരങ്ങളിൽ നിന്നാണ് മെസ്സിയുടെ നേട്ടം.

ലണ്ടൻ: ഫുട്ബോളിലെ എക്കാലത്തെയും മികച്ച മധ്യനിര താരങ്ങളിൽ ഒരാളാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയം താരം കെവിൻ ഡിബ്രുയ്നെ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിൽ സിറ്റിയുടെ 26 മത്സരങ്ങൾ പിന്നിടുമ്പോൾ ഡിബ്രുയ്നെ കളിച്ചത് 12 മത്സരങ്ങൾ മാത്രമാണ്. പരിക്കുമൂലം അഞ്ച് മാസത്തോളം താരത്തിന് കളത്തിന് പുറത്തിരിക്കേണ്ടി വന്നു. എങ്കിലും 12 മത്സരങ്ങളിൽ നിന്നായി താരം 12 അസിസ്റ്റുകൾ നൽകി.

ഈ സീസണിൽ അഞ്ച് ടോപ് ഫുട്ബോൾ ലീഗുകളിൽ അസിസ്റ്റുകളുടെ എണ്ണത്തിൽ അഞ്ചാം സ്ഥാനത്താണ് ഡിബ്രുയ്നെ. ഒപ്പം മറ്റൊരു റെക്കോർഡ് നേട്ടത്തിന് അരികിലാണ് സിറ്റി താരം. പിന്നിലാക്കാൻ ഒരുങ്ങുന്നത് അർജന്റീനൻ ഇതിഹാസം ലയണൽ മെസ്സിയെയും.

ബിസിസിഐ നടപടിക്ക് ഇരയായി ശ്രേയസും ഇഷാനും; ഇന്ത്യന് ക്രിക്കറ്റിലെ പ്രതികള് താരങ്ങളോ?

കഴിഞ്ഞ 10 വർഷത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ലാ ലീഗ, സീരി എ, ലീഗ് വൺ, ബുന്ദസ്ലീഗ തുടങ്ങിയ അഞ്ച് ഫുട്ബോൾ ലീഗുകൾ നോക്കിയാൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയിട്ടുള്ളത് ലയണൽ മെസ്സിയാണ്. 203 അസിസ്റ്റുകൾ അർജന്റീനൻ താരം യൂറോപ്പ്യൻ ഫുട്ബോളിൽ നേടിയിട്ടുണ്ട്. ഇക്കാലയളവിൽ ഡിബ്രുയ്നെ നേടിയത് 202 അസിസ്റ്റുകളാണ്.

വനിതകള്ക്കായി റെഡ് ബോള് ക്രിക്കറ്റ്; മാര്ച്ച് 28 മുതല് നടത്താന് ബിസിസിഐ

458 മത്സരങ്ങളിൽ നിന്നാണ് മെസ്സിയുടെ നേട്ടം. എന്നാൽ 441 മത്സരങ്ങളാണ് ഡിബ്രുയ്നെ ഇതുവരെ കളിച്ചത്. മാഞ്ചസ്റ്റർ സിറ്റിയുടെ അടുത്ത മത്സരം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയാണ്. മാർച്ച് മൂന്നിനാണ് മത്സരം നടക്കുക. രണ്ട് അസിസ്റ്റുകൾ കൂടെ നൽകി കഴിഞ്ഞാൽ സിറ്റി താരം മെസ്സിയെ മറികടക്കും.

To advertise here,contact us