ഡാനി ആൽവെസ് ഇനി ഇതിഹാസമല്ല; പദവി തിരിച്ചെടുത്ത് ബാഴ്സലോണ

ബാഴ്സലോണക്കുവേണ്ടി മുന്നൂറോളം മത്സരങ്ങളിൽ താരം കളത്തിലിറങ്ങിയിട്ടുണ്ട്.

ബാഴ്സലോണ: ബ്രസീൽ ഫുട്ബോൾ മുൻ സൂപ്പർ താരം ഡാനി ആൽവെസിന്റെ ഇതിഹാസ പദവി തിരിച്ചെടുത്ത് ബാഴ്സലോണ. ബലാത്സംഗ കേസിൽ ആൽവെസ് ശിക്ഷിക്കപ്പെട്ടതിനു പിന്നാലെയാണ് സ്പാനിഷ് ക്ലബിന്റെ നടപടി. ബ്രസീലിന്റെയും ബാഴ്സലോണയുടെയും എക്കാലത്തെയും മികച്ച താരനിരയിൽ ഇടം പിടിച്ച താരമാണ് ആൽവസ്. ഇതിന്റെ ആദര സൂചകമായാണ് ആൽവസിന് ഇതിഹാസ പദവി നൽകി ബാഴ്സലോണ ആദരിച്ചത്.

2022 ഡിസംബർ 31നാണ് കേസിനാസ്പദമായ സംഭവം. നിശാ ക്ലബിൽ യുവതിയെ ബലാത്സംഗത്തിനിരയാക്കിയെന്ന ബ്രസീൽ മുൻ താരത്തിനെതിരെ ആരോപണം ഉയർന്നു. പിന്നാലെ അറസ്റ്റിലായ താരം കഴിഞ്ഞ വർഷം മുതൽ റിമാൻഡിലായിരുന്നു. കഴിഞ്ഞയാഴ്ച കേസിലെ വിധി വന്നു. നാലു വർഷവും ആറു മാസവും താരം തടവിന് ശിക്ഷിക്കപ്പെട്ടു.

മടങ്ങിവരവിന് റിഷഭ് പന്ത്, ധോണിക്ക് പിന്മാഗാമിയാകാൻ ധ്രുവ് ജുറേൽ; ആരാവും ഇനി വിക്കറ്റ് കീപ്പർ

ബാഴ്സലോണക്കുവേണ്ടി മുന്നൂറോളം മത്സരങ്ങളിൽ താരം കളത്തിലിറങ്ങിയിട്ടുണ്ട്. ബ്രസീൽ താരമായി 128 മത്സരങ്ങളിലും ആൽവസ് പന്ത് തട്ടി. ബാഴ്സലോണക്കൊപ്പം മൂന്ന് ചാമ്പ്യൻസ് ലീഗ് താരം സ്വന്തമാക്കിയിരുന്നു.

To advertise here,contact us