സെൽറ്റ വിഗോയെ തോൽപ്പിച്ചു; ലാ ലീഗയിൽ പോരാട്ടം കടുപ്പിച്ച് ബാഴ്സലോണ

റയലും ജിറോണയും ബാഴ്സയെക്കാൾ ഒരു മത്സരം കുറവാണ് കളിച്ചിട്ടുള്ളത്.

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബോളിൽ സെൽറ്റ വിഗോയെ തോൽപ്പിച്ച് ബാഴ്സലോണ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കറ്റാലിയൻസ് സംഘത്തിന്റെ വിജയം. 97-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റിയാണ് ബാഴ്സ വിജയം നേടിയത്. റോബർട്ട് ലെവൻഡോസ്കി മത്സരത്തിൽ ഇരട്ട ഗോൾ നേടി.

മത്സരത്തിന്റെ 45-ാം മിനിറ്റിലെ ഗോളിലൂടെ റോബർട്ട് ലെവൻഡോസ്കി ബാഴ്സയെ മുന്നിലെത്തിച്ചു. എന്നാൽ 47-ാം മിനിറ്റിൽ ഇയാഗോ അസ്പാസ് സെൽറ്റ വിഗോയെ ഒപ്പമെത്തിച്ചു. സമനിലയിലേക്ക് നീങ്ങിയ മത്സരത്തിന്റെ 97-ാം മിനിറ്റിലാണ് ബാഴ്സ വിജയം കുറിച്ചത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗ്; മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ച് ചെൽസി

ലാ ലീഗ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തുള്ള ബാഴ്സയ്ക്ക് 25 മത്സരങ്ങളിൽ നിന്ന് 16 ജയത്തോടെ 54 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ജിറോണയ്ക്ക് ബാഴ്സയെക്കാൾ രണ്ട് പോയിന്റ് കൂടുതലുണ്ട്. ഒന്നാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിന് 61 പോയിന്റുമുണ്ട്. റയലും ജിറോണയും ബാഴ്സയെക്കാൾ ഒരു മത്സരം കുറവാണ് കളിച്ചിട്ടുള്ളത്.

To advertise here,contact us