ബേണ്ലിയെ തകര്ത്തു; പ്രീമിയര് ലീഗില് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ലിവര്പൂള്

ഡിയോഗോ ജോട്ടയിലൂടെയാണ് ലിവര്പൂള് ആദ്യം ലീഡെടുത്തത്

ലണ്ടന്: ഇംഗ്ലീഷ് പ്രീമിയര് ലീഗില് ലിവര്പൂളിന് തകര്പ്പന് വിജയം. ആന്ഫീല്ഡില് നടന്ന മത്സരത്തില് ബേണ്ലിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്ക്ക് പരാജയപ്പെടുത്തി. വിജയത്തോടെ പ്രീമിയര് ലീഗിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനും റെഡ്സിന് സാധിച്ചു.

സ്വന്തം തട്ടകമായ ആന്ഫീല്ഡ് സ്റ്റേഡിയത്തില് 31-ാം മിനിറ്റില് തന്നെ ലിവര്പൂള് മുന്നിലെത്തി. ഡിയോഗോ ജോട്ടയിലൂടെയാണ് ലിവര്പൂള് ലീഡെടുത്തത്. റൈറ്റ് ബാക്ക് താരം ട്രെന്റ് അലെക്സാണ്ടര് അര്ണോള്ഡിന്റെ അസിസ്റ്റാണ് ആദ്യ ഗോളിന് വഴിവെച്ചത്. ആദ്യപകുതിയുടെ അവസാനം ഡാര ഒ ഷേയിലൂടെ ബേണ്ലി സമനില പിടിച്ചു.

Three points in front of a new league record attendance at Anfield! 🙌 pic.twitter.com/NP7JhJA0ka

എന്നാല് രണ്ടാം പകുതിയുടെ തുടക്കത്തില് തന്നെ ആതിഥേയര് മുന്നിലെത്തി. 52-ാം മിനിറ്റില് ലൂയിസ് ഡയസാണ് ലിവര്പൂളിന് വേണ്ടി ഗോള് നേടിയത്. 79-ാം മിനിറ്റില് ഡാര്വിന് നൂനസിലൂടെ മൂന്നാം ഗോള് നേടി റെഡ്സ് വിജയമുറപ്പിച്ചു.

എത്തിഹാദില് ഹാലണ്ട് ഷോ; എവര്ട്ടണിനെ പഞ്ഞിക്കിട്ട് സിറ്റി, ലീഗില് ഒന്നാമത്

വിജയത്തോടെ മാഞ്ചസ്റ്റര് സിറ്റിയെ മറികടന്ന് ലിവര്പൂള് ഒന്നാം സ്ഥാനത്തേക്ക് വീണ്ടും തിരിച്ചെത്തി. ഇന്ന് നടന്ന മത്സരത്തില് എവര്ട്ടണിനെ തോല്പ്പിച്ചാണ് സിറ്റി ഒന്നാമതെത്തിയത്. 24 മത്സരങ്ങളില് നിന്ന് 54 പോയിന്റോടെയാണ് ലിവര്പൂള് വീണ്ടും തലപ്പത്തെത്തിയത്.

To advertise here,contact us