വിറ്റർ വിക്ടറി; ലാ ലീഗയിൽ വിജയവഴിയിൽ തിരിച്ചെത്തി ബാഴ്സലോണ

മറ്റൊരു മത്സരത്തിൽ റയോ വല്ലക്കാനോയെ അത്ലറ്റികോ മാഡ്രിഡ് പരാജയപ്പെടുത്തി.

മാഡ്രിഡ്: സ്പാനിഷ് ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി ബാഴ്സലോണ. ഒസാസുനയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്സ തോൽപ്പിച്ചത്. അരങ്ങേറ്റക്കാരൻ വിറ്റർ റോക്ക് ബാഴ്സയ്ക്കായി വിജയ ഗോൾ നേടി. 63-ാം മിനിറ്റിലാണ് വിറ്ററിന്റെ ഗോൾ പിറന്നത്. തുടർതോൽവികളിൽ ക്ലബ് വിടുമെന്ന് സാവി ഹെർണാണ്ടസ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ വിജയം ബാഴ്സയ്ക്ക് ആശ്വാസമായി.

മറ്റൊരു മത്സരത്തിൽ റയോ വല്ലക്കാനോയെ അത്ലറ്റികോ മാഡ്രിഡ് പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അത്ലറ്റികോ മാഡ്രിഡിന്റെ വിജയം. റെനിൽഡോ മാണ്ഡവ, മെംഫിസ് ഡിപേ എന്നിവർ അത്ലറ്റികോയ്ക്കായി ഗോളുകൾ നേടി. അൽവാരോ റിവേരയാണ് റയോ വല്ലക്കാനോയുടെ ആശ്വാസ ഗോൾ നേടിയത്.

ദൈവത്തിനും മിശിഹായ്ക്കും ഇടയിലെ ദൈവദൂതൻ; ഗബ്രിയേല് ബാറ്റിസ്റ്റ്യൂട്ടയ്ക്ക് ഇന്ന് പിറന്നാള്ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന്റെ നായകൻ; ഗ്രെയിം സ്മിത്തിന് പിറന്നാൾ

ലാ ലീഗാ പോയിന്റ് ടേബിളിൽ 55 പോയിന്റുമായി ജിറോണ എഫ് സി ഒന്നാം സ്ഥാനത്ത് തുടരുന്നു. 54 പോയിന്റുമായി റയൽ രണ്ടാമതാണ്. 47 പോയിന്റ് വീതമുള്ള അത്ലറ്റികോ മാഡ്രിഡ് മൂന്നാമതും ബാഴ്സലോണ നാലാമതുമാണ്.

To advertise here,contact us