അഞ്ചിന്റെ മൊഞ്ചില് ആഴ്സണല്; പ്രീമിയര് ലീഗില് ക്രിസ്റ്റല് പാലസിനെ കീഴടക്കി

ഇഞ്ച്വറി ടൈമില് ഗബ്രിയേല് മാര്ട്ടിനെല്ലി രണ്ട് ഗോളുകള് കൂടി നേടിയതോടെ ഗണ്ണേഴ്സ് വിജയം പൂര്ത്തിയാക്കി

ലണ്ടന്: ഇംഗ്ലീഷ് പ്രീമിയര് ലീഗില് ആഴ്സണലിന് തകര്പ്പന് വിജയം. ശനിയാഴ്ച നടന്ന മത്സരത്തില് ക്രിസ്റ്റല് പാലസിനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്ക്കാണ് ഗണ്ണേഴ്സ് തകര്ത്തത്. മത്സരത്തിന്റെ ഇഞ്ച്വറി ടൈമില് ബ്രസീലിയന് താരം ഗബ്രിയേല് മാര്ട്ടിനെല്ലി നേടിയ ഇരട്ടഗോളോടെയാണ് ആഴ്സണല് ആവേശ വിജയം പൂര്ത്തിയാക്കിയത്.

A five-star performance 🌟 Enjoy the highlights from our cruising victory over Crystal Palace now 👇

ഹോം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തില് നടന്ന മത്സരത്തില് സമ്പൂര്ണ ആധിപത്യം പുലര്ത്താന് ആഴ്സണലിന് സാധിച്ചു. മത്സരത്തിന്റെ 11-ാം മിനിറ്റിലായിരുന്നു ഗണ്ണേഴ്സ് ഗോള്വേട്ട ആരംഭിച്ചത്. സെന്റര് ബാക്ക് താരം ഗബ്രിയേല് മഗല്ഹെസ് ആണ് ആഴ്സണലിന്റെ ആദ്യ ഗോള് നേടിയത്. 37-ാം മിനിറ്റില് ഡീന് ഹെന്ഡേഴ്സണ് വഴങ്ങിയ സെല്ഫ് ഗോള് ആഴ്സണലിന്റെ ലീഡ് ഇരട്ടിയാക്കി.

സൂപ്പര് കപ്പ്; നോര്ത്ത് ഈസ്റ്റിനെതിരെ ബ്ലാസ്റ്റേഴ്സിന് നാണംകെട്ട തോല്വി

രണ്ട് ഗോള് ലീഡിന്റെ ആത്മവിശ്വാസത്തോടെ ഇറങ്ങിയ ആഴ്സണല് രണ്ടാം പകുതിയില് കൂടുതല് ആക്രമണത്തിലേക്ക് തിരിഞ്ഞു. 59-ാം മിനിറ്റില് ബെല്ജിയം താരം ലിയാന്ഡ്രോ ട്രൊസാര്ഡ് ആഴ്സണലിന്റെ മൂന്നാം ഗോള് നേടി. ഇഞ്ച്വറി ടൈമില് ആവേശം ഇരട്ടിയാക്കി ഗബ്രിയേല് മാര്ട്ടിനെല്ലി രണ്ട് ഗോളുകള് കൂടി നേടിയതോടെ ഗണ്ണേഴ്സ് വിജയം പൂര്ത്തിയാക്കി.

R1 + O 🎯 pic.twitter.com/0i6wkhQHqo

നിര്ണായക വിജയത്തോടെ കിരീട പോരാട്ടത്തില് ആഴ്സണല് ഒരുപടി കൂടി മുന്നിലെത്തി. 43 പോയിന്റുമായി മൂന്നാമതാണ് ആഴ്സണല്. 21 പോയിന്റുള്ള ക്രിസ്റ്റല് പാലസ് 14-ാം സ്ഥാനത്താണ്.

To advertise here,contact us