ഫ്രഞ്ച് ലീഗിനേക്കാൾ മികച്ചത് സൗദി ലീഗ്; ക്രിസ്റ്റ്യാനോ റൊണാൾഡോ

താൻ ഉടൻ വിരമിക്കും. അത് പത്ത് വർഷത്തിനുള്ളിലാവുമെന്നും റൊണാൾഡോ പറഞ്ഞു.

റിയാദ്: ഫ്രഞ്ച് ഫുട്ബോൾ ടൂർണമെന്റായ ലീഗ് 1നേക്കാൾ മികച്ചതാണ് സൗദി പ്രോ ലീഗെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. ദുബായിലെ ഗ്ലോബൽ സോക്കർ പുരസ്കാര വേദിയിലാണ് റൊണാൾഡോയുടെ പ്രസ്താവന. സൗദി പ്രോ ലീഗിന്റെ നിലവാരത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പോർച്ചുഗീസ് ഇതിഹാസം.

🚨 Cristiano Ronaldo: “Saudi League is not worst than Ligue1”.“Saudi Pro League is more competitive than Ligue1, I can say that after one year spent there”.🇫🇷 “We are better than French league already now”. pic.twitter.com/LUWdz1T2V5

പ്രീസീസൺ സൗഹൃദ മത്സരത്തിൽ ഇന്റർ മയാമിക്ക് സമനില; അരങ്ങേറ്റം കുറിച്ച് ലൂയിസ് സുവാരസ്

താൻ ഒരു വർഷമായി സൗദിയിൽ ഫുട്ബോൾ കളിക്കുന്നു. ആത്മാർത്ഥമായി താൻ പറയുന്നു. സൗദി പ്രോ ലീഗ് ഇപ്പോൾ ഫ്രഞ്ച് ലീഗിനേക്കാൾ മികച്ചതാണ്. സൗദി ലീഗിന്റെ നിലവാരം ഇനിയും ഉയരുമെന്നും റൊണാൾഡോ പ്രതികരിച്ചു. തന്റെ ഫുട്ബോൾ കരിയർ തുടരുന്നതിലും റൊണാൾഡോ മറുപടി നൽകി.

🇵🇹 Cristiano Ronaldo when asked about end of his career and retirement.“The moment I feel I’m done, I'll retire… maybe in 10 years?!”. pic.twitter.com/Mlqc2QYYCx

ജോർദാൻ ഹെൻഡേഴ്സൻ പോകുന്നു; സൗദിയുടെ കായിക മോഹങ്ങൾക്ക് തിരിച്ചടിയോ?

താൻ ഉടൻ വിരമിക്കും. അത് പത്ത് വർഷത്തിനുള്ളിലാവുമെന്നും റൊണാൾഡോ പറഞ്ഞു. പിന്നാലെ താൻ അത് തമാശയായി പറഞ്ഞതാണെന്നും തന്റെ കരിയർ ഇനി എത്ര നീളുമെന്ന് കാത്തിരുന്ന് കാണാമെന്നും റൊണാൾഡോ വ്യക്തമാക്കി.

To advertise here,contact us