മാറക്കാനയിലെ കയ്യാങ്കളി; ബ്രസീലിനും അർജന്റീനയ്ക്കുമെതിരെ നടപടി

ഇക്വഡോർ, ഉറുഗ്വേ ടീമുകൾക്കെതിരെയും അർജന്റീനൻ ആരാധകർ അതിരുവിട്ടിരുന്നു.

സൂറിച്ച്: ലോകകപ്പ് യോഗ്യതാ മത്സരത്തിലെ ആരാധക ഏറ്റുമുട്ടലിനും പിന്നാലെ ഗ്രൗണ്ടിൽ താരങ്ങൾ തമ്മിലുണ്ടായ വാക്പോരിലും നടപടിയുമായി ഫിഫ. ബ്രസീൽ, അർജന്റീന ഫുട്ബോൾ ഫെഡറേഷന് പിഴ ശിക്ഷയാണ് ഫിഫ വിധിച്ചിരിക്കുന്നത്. 59,000 ഡോളറാണ് ബ്രസീൽ ടീം പിഴയൊടുക്കേണ്ടത്. മത്സരത്തിന് ആവശ്യമായ സുരക്ഷ ഒരുക്കാൻ കഴിഞ്ഞില്ലെന്നാണ് ബ്രസീലിനെതിരെ ഫിഫ കണ്ടെത്തിയ കുറ്റം.

സ്റ്റേഡിയത്തിൽ അച്ചടക്കം പാലിക്കാത്തതിനാണ് അർജന്റീനയ്ക്ക് പിഴ വിധിച്ചിരിക്കുന്നത്. 23,000 ഡോളറാണ് അർജന്റീനൻ ഫുട്ബോൾ ഒടുക്കേണ്ടത്. ബ്രസീലിനെതിരായ മത്സരത്തിന് മുമ്പ് ഇക്വഡോർ, ഉറുഗ്വേ ടീമുകൾക്കെതിരെയും അർജന്റീനൻ ആരാധകർ അതിരുവിട്ടിരുന്നു. ഇതിന് 59,000 ഡോളർ പിഴ ശിക്ഷയും അർജന്റീനൻ ഫുട്ബോളിന് വിധിച്ചിട്ടുണ്ട്.

ക്രിക്കറ്റിന്റെ വൻമതിലിന് 51 വയസ്; രാഹുൽ ദ്രാവിഡിന് പിറന്നാൾ

നവംബർ 22ന് മാറക്കാനയിൽ മത്സരം തുടങ്ങും മുമ്പാണ് അർജന്റീനൻ ആരാധർക്കെതിരെ ബ്രസീൽ ആരാധകർ ആക്രമണം നടത്തിയത്. പിന്നാലെ ഗ്യാലറിയിലെത്തിയ പൊലീസും അർജന്റീനൻ ആരാധകരെ ആക്രമിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് അർജന്റീന ടീം ഗ്രൗണ്ട് വിട്ടുപോയിരുന്നു. പിന്നാലെ അരമണിക്കൂർ വൈകിയാണ് മത്സരം ആരംഭിച്ചത്.

To advertise here,contact us