ഭുവനേശ്വർ: സൂപ്പർ കപ്പിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന് ജയത്തുടക്കം. ശ്രീനിധി ഡെക്കാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മോഹൻ ബഗാൻ തോൽപ്പിച്ചത്. ജേസൺ കമ്മിംഗ്സും അർമാൻഡോ സാദികും മത്സരത്തിൽ മോഹൻ ബഗാനായി ഗോളുകൾ നേടി. വില്യം ആൽവ്സ് ഒലിവിയേര ശ്രീനിധി ഡെക്കാനായി വലചലിപ്പിച്ചു.
മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറി. എന്നാൽ ആദ്യ ഗോളിനായി 28 മിനിറ്റ് കാത്തിരിക്കേണ്ടി വന്നു. പെനാൽറ്റിയിലൂടെയായിരുന്നു വില്യം ശ്രീനിധി ഡെക്കാനെ മുന്നിലെത്തിച്ചത്. 39-ാം മിനിറ്റിൽ ജേസൺ കമ്മിംഗ്സിലൂടെ മോഹൻ ബഗാൻ ഒപ്പമെത്തി.
അഞ്ച് വർഷത്തിന് ശേഷം രഞ്ജി കളിക്കാൻ ശ്രേയസ് അയ്യർ; മുംബൈ ടീമിൽ
71-ാം മിനിറ്റിലാണ് മോഹൻ ബഗാൻ വിജയഗോൾ കുറിച്ചത്. 88-ാം മിനിറ്റിൽ മോഹൻ ബഗാൻ താരം അഭിഷേക് രണ്ടാം തവണയും മഞ്ഞ കാർഡ് കണ്ടു. ഇതോടെ 10 പേരായി മോഹൻ ബഗാൻ ചുരുങ്ങി. എങ്കിലും 2-1ന് വിജയം സ്വന്തമാക്കാൻ മോഹൻ ബഗാന് കഴിഞ്ഞു.