ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അതിവേഗം 50 ഗോൾ നേടുന്ന റെക്കോർഡ് ഇനി എർലിംഗ് ഹാളണ്ടിന് സ്വന്തം. 2022ൽ നോർവെ താരം മാഞ്ചസ്റ്റർ സിറ്റിയിൽ എത്തുമ്പോൾ ഒരു പുതുചരിത്രമാണ് പിറന്നത്. പിന്നീട് ഇങ്ങോട്ട് പുതുതലമുറയുടെ ഗോളടിയന്ത്രം സ്കോറിംഗ് തുടർന്നുകൊണ്ടേയിരിക്കുന്നു. 48 മത്സരങ്ങളിൽ നിന്നാണ് ഹാളണ്ട് ഗോളുകളുടെ എണ്ണത്തിൽ അർദ്ധ സെഞ്ചുറി പിന്നിട്ടത്.
The touch, the turn, the finish 🪄Erling Haaland does not need a plastic rigged award to be considered the best in the world ⚽️ pic.twitter.com/sjHvxIObWj
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും ന്യുകാസിൽ യുണൈറ്റഡിന്റെയും താരമായിരുന്ന ആന്ഡി കോളിന്റെ പേരിലായിരുന്നു ഇതിന് മുമ്പുള്ള റെക്കോർഡ്. 65 മത്സരങ്ങളിൽ നിന്നാണ് ആൻഡി കോൾ 50 ഗോളെന്ന നേട്ടത്തിലേക്ക് എത്തിയത്.
Erling Haaland scores his 50th Premier League goal! 🤖📊 @Oracle pic.twitter.com/rb9GDBJgTS
ഇന്നലെ നടന്ന മത്സരത്തിൽ ലിവർപൂളിനെതിരെ ഹാളണ്ട് ചരിത്രത്തിലേക്ക് വലകുലുക്കി. പക്ഷേ 80-ാം മിനിറ്റിൽ ട്രെന്റ് അലക്സാണ്ടര് അര്ണോള്ഡിന്റെ ഗോളിൽ ലിവർപൂൾ സമനില പിടിച്ചു. മത്സരത്തിൽ തന്റെ ടീം മികച്ച പ്രകടനം നടത്തിയെന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പെപ് ഗ്വാർഡിയോള പ്രതികരിച്ചു.