വെംബ്ലി: അടുത്ത വർഷം മാർച്ചിൽ ബ്രസീൽ, ബെൽജിയം ടീമുകളുമായി സൗഹൃദ മത്സരം കളിക്കാൻ ഇംഗ്ലണ്ട് ഫുട്ബോൾ. മാർച്ച് 23നാണ് ബ്രസീലും ഇംഗ്ലണ്ടും തമ്മിൽ സൗഹൃദ പോരാട്ടം നടക്കുക. 2017ന് ശേഷം ഇതാദ്യമായാണ് ഇരുടീമുകളും നേർക്കുനേർ മത്സരിക്കാനൊരുങ്ങുന്നത്. മാർച്ച് മാസത്തില് തന്നെ സ്പെയിനുമായും ബ്രസീലിന് സൗഹൃദ മത്സരമുണ്ട്. മാർച്ച് 26നാണ് ഇംഗ്ലണ്ട് ബെൽജിയത്തെ നേരിടുക.
🚨Official:Brazil will play England in March at Wembley Stadium! pic.twitter.com/5c4n6GFt8U
മികച്ച ടീമുകളുമായി എപ്പോഴും മത്സരങ്ങൾ നടത്താൻ ശ്രമിക്കുമെന്ന് ബ്രസീൽ ഫുട്ബോൾ പ്രതികരിച്ചു. ഇത് ബ്രസീൽ ടീമിന്റെ സാങ്കേതിക തികവിന് സഹായിക്കും. ദേശീയ ടീമിനെ കൂടുതൽ വിലയിരുത്താനും സൗഹൃദ മത്സരങ്ങൾ സഹായിക്കും. ഇംഗ്ലണ്ടിനും സ്പെയിനിനുമെതിരായ മത്സരങ്ങൾ മികച്ചതാകുമെന്നും ബ്രസീൽ ഫുട്ബോൾ പ്രതീക്ഷ പ്രകടിപ്പിച്ചു.
England v Brazil – a classic from the archives 📼We'll meet again in March! pic.twitter.com/43zi7VDZ4z
യൂറോ കപ്പിന് മുമ്പായി മികച്ച ടീമുകളുമായി മത്സരിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നാണ് ഇംഗ്ലണ്ട് മാനേജർ ഗാരത് സൗത്ത്ഗേറ്റിന്റെ പ്രതികരണം. ശക്തരായ ടീമുകൾക്കെതിരെ മത്സരിക്കാൻ കഴിയുന്ന ഓരോ അവസരവും ഉപയോഗിക്കുമെന്നും ഇംഗ്ലണ്ട് മാനേജർ വ്യക്തമാക്കി.