വിനീഷ്യസ് എങ്ങും പോകുന്നില്ല; റയലുമായുള്ള കരാർ പുതുക്കി, 2027 വരെ തുടരും

2018ലാണ് വിനി സാന്റിയോഗോ ബെര്ണബ്യൂവിലെത്തിയത്

മാഡ്രിഡ്: ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡിൽ തുടരും. ക്ലബ്ബുമായുള്ള കരാർ 2027 വരെ പുതുക്കി. ക്ലബ്ബ് തന്നെയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം നടത്തിയിരിക്കുന്നത്. പുതിയ കരാറിൽ വിനീഷ്യസിന്റെ വേതനം ഇരട്ടിയാകുമെന്നാണ് റിപ്പോർട്ടുകൾ. റിലീസ് ക്ലോസ് ഒരു ബില്ല്യൺ യൂറോയുമാകും.

👕 #ViniJr2027 pic.twitter.com/9t28wMH6It

റയൽ ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് വിനീഷ്യസ്. 2018ലാണ് വിനി റയലിലെത്തുന്നത്. ബ്രസീലിയൻ ക്ലബ്ബായ ഫ്ളമെംഗോയിൽ നിന്ന് വെറും 18 വയസ് മാത്രം പ്രായമുണ്ടായിരുന്നപ്പോഴാണ് താരം സാന്റിയോഗോ ബെർണബ്യൂവിലെത്തിയത്. ക്ലബ്ബിന് വേണ്ടി 235 മത്സരങ്ങളിൽ നിന്ന് 63 ഗോളുകളാണ് ലെഫ്റ്റ് വിങ്ങർ അടിച്ചുകൂട്ടിയത്. റയലിനൊപ്പം ഒൻപത് കിരീടങ്ങൾ വിനീഷ്യസ് ഇതിനോടകം നേടിയിട്ടുണ്ട്.

🤩🇧🇷 #ViniJr2027 🇧🇷🤩 pic.twitter.com/eyN7SJaUnr

സ്പാനിഷ് ലീഗിൽ സമീപകാലത്ത് ഏറ്റവും അധികം വംശീയ അധിക്ഷേപത്തിന് വിധേയനായ താരമാണ് വിനീഷ്യസ് ജൂനിയർ. മൈതാനങ്ങളിലെ വംശീയ അധിക്ഷേപങ്ങൾ ഇല്ലാതാക്കാൻ ഫിഫ രൂപം നൽകിയ വംശീയ വിരുദ്ധ സമിതിയുടെ തലവനായി നിയമിച്ചതും വിനിയെയാണ്. തിങ്കളാഴ്ച നടന്ന ബലോൻ ദ് ഓർ ചടങ്ങിൽ താരത്തിന് സോക്രട്ടീസ് അവാർഡ് ലഭിച്ചിരുന്നു. ജീവകാരുണ്യ പ്രവർത്തനവും സാമൂഹിക പ്രവർത്തനവുമാണ് താരത്തിനെ പുരസ്കാരത്തിന് അർഹനാക്കിയത്.

To advertise here,contact us