2023ലെ ഫിഫയുടെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാര പട്ടിക പുറത്ത്. സൂപ്പര് താരം ലയണല് മെസ്സി, കിലിയന് എംബാപ്പെ, എര്ലിങ് ഹാലണ്ട് എന്നിവരടക്കം 12 താരങ്ങളാണ് ഷോര്ട്ട് ലിസ്റ്റില് ഇടം നേടിയത്. അതേസമയം പോര്ച്ചുഗീസ് സൂപ്പര് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോയ്ക്ക് പട്ടികയില് സ്ഥാനം ലഭിച്ചില്ല.
ഫിഫയുടെ നിലവിലെ മികച്ച പുരുഷതാരമായ ലയണല് മെസ്സി ഇത്തവണയും പുരസ്കാര പോരാട്ടത്തിനുണ്ട്. ഫ്രഞ്ച് സൂപ്പര് താരം കിലിയന് എംബാപ്പെയാണ് മെസ്സിക്ക് ശക്തമായ വെല്ലുവിളിയുയര്ത്തി പട്ടികയിലുള്ളത്. 2022 ഖത്തര് ലോകകപ്പിലെ ഫൈനലില് അര്ജന്റീനയ്ക്കെതിരായി ഹാട്രിക് നേടിയ എംബാപ്പെ ടൂര്ണമെന്റിലെ ടോപ് സ്കോററായിരുന്നു. നിലവില് ഫ്രെഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജര്മ്മന്റെ ഭാഗമാണ് 24കാരനായ കിലിയന് എംബാപ്പെ.
ട്രെബിള് വിജയത്തിന് ശേഷം മാഞ്ചസ്റ്റര് സിറ്റി താരങ്ങള്ക്കാണ് പട്ടികയില് ആധിപത്യം. 2022-23 സീസണില് പ്രീമിയര് ലീഗ്, എഫ്എ കപ്പ്, ചാമ്പ്യന്സ് ലീഗ് എന്നിവ നേടിയ സിറ്റിയ്ക്ക് വേണ്ടി 52 ഗോളുകള് നേടിക്കൊടുത്ത യുവതാരം എര്ലിങ് ഹാലണ്ടാണ് പുരസ്കാര പട്ടികയിലെ മറ്റൊരു മത്സരാര്ത്ഥി. 23കാരനായ സൂപ്പര് താരത്തെ യുവേഫ പ്ലേയര് ഓഫ് ദ ഇയര് പുരസ്കാരം തേടിയെത്തുകയും ബാലണ് ദി ഓര് പുരസ്കാര പട്ടികയില് ഇടം പിടിക്കുകയും ചെയ്തിരുന്നു. 2023 ചാമ്പ്യന്സ് ലീഗ് ഫൈനലില് സിറ്റിയുടെ വിജയ ഗോള് നേടിയ റോഡ്രി, ബാഴ്സലോണയിലേക്ക് പോകുന്നതിന് മുമ്പ് സിറ്റിയെ ട്രെബിള് വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റന് ഇല്കെ ഗുണ്ടോഗനും പട്ടികയിലുണ്ട്. കെവിന് ഡി ബ്രൂയ്നെ, ജൂലിയന് അല്വാരസ്, ബെര്ണാഡോ സില്വ എന്നിവര് സിറ്റി ടീമംഗമായ ഹാലണ്ടിനൊപ്പം ഷോര്ട്ട്ലിസ്റ്റില് ഇടം നേടി.
#TheBest FIFA Men's Player Nominees! 🏆🎉🇦🇷 Julian Alvarez🇭🇷 Marcelo Brozovic🇧🇪 Kevin De Bruyne🇩🇪 Ilkay Gundogan🇳🇴 Erling Haaland🇪🇸 Rodri🇬🇪 Khvicha Kvaratskhelia🇫🇷 Kylian Mbappe🇦🇷 Lionel Messi🇳🇬 Victor Osimhen🏴 Declan Rice🇵🇹 Bernardo Silva