ഹരാരെ: സിംബാബ്വെക്കെതിരായ പരമ്പരയിലെ അവസാന ടി 20 മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണിന്റെ (45 പന്തില് 58) ഇന്നിങ്സാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ടോസ് നേടിയ സിംബാബ്വേ ഇന്ത്യയെ ആദ്യം ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില് മികച്ച പ്രകടനം കാഴ്ചവെച്ച ഓപ്പണര് യശസ്വി ജയ്സ്വാളിനെ ആദ്യ ഓവറില് തന്നെ ഇന്ത്യയ്ക്ക് നഷ്ടമായി. നാലാം ഓവറില് അഭിഷേക് ശര്മയുടെയും അഞ്ചാം ഓവറില് ക്യാപ്റ്റന് ശുഭ്മാന് ഗില്ലിന്റെയും വിക്കറ്റുകള് വീണു. തുടര്ന്നെത്തിയ സഞ്ജു സാംസൺ ഐപിഎല്ലിലെ തന്റെ പാർട്ണർ റിയാൻ പരാഗുമായി ചേർന്ന് ടീമിനെ തിരിച്ചടികളിൽ നിന്നും രക്ഷപ്പെടുത്തി.
A 110m six from Sanju Samson! 💥💥#INDvsZIM #RuturajGaikwad #IrfanPathan #WCL2024 #ShubmanGill #YuvrajSingh pic.twitter.com/HPQwamlbEy
സഞ്ജു 45 പന്തില്നിന്ന് 58 റണ്സ് നേടി. നാല് സിക്സും ഒരു ഫോറും ഉള്പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. ഇതില് 110 ദൂരം പാഞ്ഞ കൂറ്റന് സിക്സറും ഉള്പ്പെടും. സിംബാബ്വെ സ്പിന്നര് ബ്രന്ഡന് മവുതക്കെതിരെയാണ് സഞ്ജുവിന്റെ കൂറ്റന് സിക്സര് പിറന്നത്. പന്ത്രണ്ടാം ഓവറിന്റെ മൂന്നാം പന്തിലാണ് സിക്സർ വന്നത്. ലോങ്ങ് ഓണിൽ ഡ്രസിങ് റൂമിലെ മേൽക്കൂരയ്ക്ക് മുകളിലാണ് പന്ത് വന്ന് വീണത്. ആദ്യ മത്സരം തോറ്റ് പിന്നീടുള്ള മൂന്ന് മത്സരങ്ങളും ജയിച്ച് പരമ്പര ഇതിനകം തന്നെ ഇന്ത്യ നേടിയിരുന്നു.