അവസാന മത്സരത്തിൽ ടീമിൽ മാറ്റമുണ്ടോ?; മറുപടിയുമായി ഗിൽ

ട്വന്റി 20 പരമ്പര ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു

ഹരാരെ: സിംബാബ്വെയ്ക്കെതിരായ ട്വന്റി 20 പരമ്പര ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു. പരമ്പരയിലെ അവസാന മത്സരം നാളെ നടക്കും. പരമ്പര സ്വന്തമാക്കിയതിനാൽ നാളത്തെ മത്സരത്തിൽ ടീമിൽ മാറ്റമുണ്ടാകുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. നാലാം ട്വന്റി 20യ്ക്ക് ശേഷം ഇക്കാര്യത്തിൽ മറുപടി പറയുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ.

പരമ്പരയിലെ ആദ്യ മത്സരത്തിൽ രണ്ടാമത് ബാറ്റ് ചെയ്ത് വിജയിക്കാൻ ഇന്ത്യൻ ടീമിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ അത് സാധ്യമായിരിക്കുന്നു. അതിൽ സന്തോഷമുണ്ട്. എങ്കിലും ജോലി പൂർത്തിയായിട്ടില്ല. അവസാന മത്സരവും വിജയിക്കണം. ഇത് മികച്ചൊരു ടീമാണ്. ടീമിൽ എന്തെങ്കിലും മാറ്റം വരുത്തണമോയെന്ന് താൻ പരിശീലകൻ വി വി എസ് ലക്ഷ്മണുമായി സംസാരിക്കും. എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ അത് നാളത്തെ മത്സരത്തിൽ ടോസിന് മുമ്പ് വ്യക്തമാക്കുമെന്നും ഗിൽ പ്രതികരിച്ചു.

അന്ന് ഹാർദ്ദിക്ക്, ഇന്ന് ഗിൽ; ആരാധകരോഷം

സിംബാബ്വെയ്ക്കെതിരായ നാലാം ട്വന്റി 20യിൽ 10 വിക്കറ്റിന്റെ തകർപ്പൻ വിജയത്തോടെയാണ് ഇന്ത്യൻ ടീം പരമ്പര സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുത്തു. 15.2 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ ലക്ഷ്യത്തിലെത്തി.

To advertise here,contact us