മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ഗൗതം ഗംഭീറിനെ ബിസിസിഐ പ്രസിഡന്റ് ജയ് ഷാ ഔദ്യോഗികമായി പ്രഖ്യാപിച്ചതാണ് കായിക ലോകത്തെ ഇപ്പോഴത്തെ പ്രധാന വാർത്ത. എന്നാൽ വാർത്ത പുറത്ത് വന്നതിന് പിന്നാലെ ചില വിവാദങ്ങളും ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. ടീം പരിശീലകനായി ഗംഭീറിനെ നിയമിച്ചപ്പോൾ സീനിയർ താരങ്ങളിൽ വിരാട് കോഹ്ലിയോട് വിഷയം ചർച്ച ചെയ്തില്ല എന്നതായിരുന്നു അത്. വിരാട് കോഹ്ലിയും ഗംഭീറും തമ്മിൽ ഐപിഎൽ സമയത്തുണ്ടായ തർക്കങ്ങൾ വരെ ഇതിന് കാരണമായി ചിലർ ചൂണ്ടിക്കാട്ടി.
ടീമിന്റെ പരിശീലകനായി ഗംഭീർ വരുമ്പോൾ ഈ ‘ഫ്ലാഷ്ബാക്ക്’ ഇരുവരെയും ബാധിക്കില്ലെന്ന് ചിലർ പറയുമ്പോൾ വിരാട് കോഹ്ലിയുടെ കരിയർ തീർന്നുവെന്ന് ചിലർ പറയുന്നു. എന്നാൽ ഈ ചർച്ചയ്ക്ക് താത്കാലിക വിരാമമിട്ട് ബിസിസിഐ വൃത്തങ്ങൾ തന്നെ രംഗത്തെത്തി. ചൊവ്വാഴ്ചയാണ് രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയായി ഗംഭീറിനെ ബിസിസിഐ പ്രഖ്യാപിച്ചത്. വരാനിരിക്കുന്ന ഭാവി താരങ്ങളുടെ സാധ്യതകളാണ് ബിസിസിഐ പരിഗണിച്ചത്. അതിനാലാണ് ഇക്കാര്യം കോഹ്ലിയുമായി ചർച്ച ചെയ്യാത്തതെന്ന് ബിസിസിഐ വൃത്തങ്ങൾ പറഞ്ഞു. വിരാട് ട്വന്റി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. അതേസമയം ഹാർദിക്കിനെ അറിയിക്കാൻ വ്യക്തമായ കാരണവുമുണ്ട്.
ഗംഭീറിന്റെ പരിശീലകനാകുന്ന വിവരം ചർച്ച ചെയ്ത ചുരുക്കം ചില താരങ്ങളിലൊരാളാണ് ഹർദിക് പാണ്ഡ്യ. ലോകകപ്പ് വിജയത്തോടെ രോഹിത് ശർമ വിരമിച്ചതോടെ ഇന്ത്യയുടെ ട്വന്റി20 ക്യാപ്റ്റനാകാൻ ഏറ്റവും കൂടുതൽ സാധ്യത ഹാർദിക്കിനാണ് എന്നത് കൊണ്ട് തന്നെ പരിശീലക ചർച്ച ഹർദിക്കിലേക്കും വന്നു. 2022 മുൽ 2023 അവസാനം വരെ ടി20 ടീമിനെ നായിച്ചത് ഹർദിക്കായിരുന്നു. ലോകകപ്പിന് മുന്നോടിയായാണ് രോഹിത് നായകസ്ഥാനത്തേയ്ക്ക് മടങ്ങിയെത്തുന്നത്. രോഹിത്തിനു കീഴിൽ വൈസ് ക്യാപ്റ്റനായിരുന്നു ഹർദിക്.
42 വയസ്സുകാരനായ ഗംഭീർ ഇന്ത്യയുടെ ചരിത്രത്തിലെ പ്രായം കുറഞ്ഞ പരിശീലകനാണ്. ടീമിലെ പല താരങ്ങൾക്കൊപ്പവും കളിച്ച പരിചയവും ഗംഭീറിനുണ്ട്. അഞ്ച് വർഷം മുൻപ് വിരമിക്കൽ പ്രഖ്യാപിച്ച ഗംഭീറിന് പരിശീലകനായുള്ള ആദ്യ ചുമതല ശ്രീലങ്കൻ പരമ്പരയാണ്. വിശ്രമം ആവശ്യപ്പെട്ട സീനിയർ താരങ്ങൾക്ക് പകരം യുവ താരങ്ങളുമായാവും ഇന്ത്യ ശ്രീലങ്കൻ പരമ്പരയിലിറങ്ങുക.
അല്പം അനുകമ്പയാകാം;ഹാർദിക്കിന്റെ വിരുന്നിൽ നിന്ന് വിട്ടുനിന്നതില് പങ്കാളി നടാഷ