കോഹ്ലിയുമായി ചര്ച്ച ചെയ്തില്ല; ഗംഭീറിന്റെ വരവില് അതൃപ്തിയെന്ന് റിപ്പോര്ട്ട്

നേരത്തെ ഐപിഎല്ലിനിടെ പലതവണ പരസ്യമായി ഏറ്റുമുട്ടിയവരാണ് കോഹ്ലിയും ഗംഭീറും

icon
dot image

മുംബൈ: കഴിഞ്ഞ ദിവസമാണ് ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീറിനെ ബിസിസിഐ നിമയിച്ചത്. ഇതിനുപിന്നാലെ ടീമില് ചില അസ്വാരസ്യങ്ങളും ഉടലെടുത്തിരിക്കുകയാണ്. ഹെഡ് കോച്ചായി ഗംഭീറിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപ് ഇന്ത്യയുടെ മുന് ക്യാപ്റ്റനും സ്റ്റാര് ബാറ്ററുമായ വിരാട് കോഹ്ലിയുമായി ഇന്ത്യന് ക്രിക്കറ്റ് ബോര്ഡ് ചര്ച്ച നടത്തിയിട്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്.

വിരാട് കോഹ്ലിയ്ക്കും ഗൗതം ഗംഭീറിനും ഇടയിലുള്ള പ്രശ്നങ്ങള് ഇന്ത്യന് ക്രിക്കറ്റില് പരസ്യമായ രഹസ്യമാണ്. ഇരുവരും തമ്മില് അത്ര മികച്ച ബന്ധമല്ല ഉള്ളത്. നേരത്തെ ഐപിഎല്ലിനിടെ പലതവണ പരസ്യമായി ഏറ്റുമുട്ടിയവരാണ് കോഹ്ലിയും ഗംഭീറും. അതുകൊണ്ടുതന്നെ ഗംഭീറിനെ പരിശീലകനാക്കുന്നതിന് മുന്പ് കോഹ്ലിയോട് ചോദിച്ചില്ലെന്നാണ് ഇപ്പോള് വിമര്ശനം ഉയരുന്നത്. തന്നെ അറിയിക്കാതെ ഇത്തരം നീക്കം നടത്തിയതില് കോഹ്ലിക്ക് അതൃപ്തിയുണ്ടെന്നും വാര്ത്തകളുണ്ട്.

ഇന്ത്യന് ക്രിക്കറ്റില് ഇനി 'ഗംഭീര് യുഗം'; കാത്തിരിക്കുന്നത് വലിയ ദൗത്യങ്ങള്

ട്വന്റി 20 ലോകകപ്പോടെ ഇന്ത്യയുടെ മുഖ്യപരിശീലക സ്ഥാനമൊഴിഞ്ഞ രാഹുല് ദ്രാവിഡിന് പകരക്കാരനായി ഗംഭീര് എത്തുമെന്ന് നേരത്തെ തന്നെ റിപ്പോര്ട്ടുകളുണ്ടായിരുന്നു. ഗൗതം ഗംഭീറിന്റെ നേതൃത്വത്തില് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎല് കിരീടമുയര്ത്തിയതാണ് മുഖ്യപരിശീലക സ്ഥാനത്തേക്ക് താരത്തെ പരിഗണിക്കാന് നിര്ണായകമായത്. വളരെ വൈകിയാണ് ബിസിസിഐ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

To advertise here,contact us