യൂനിസ് ഖാന്റെ ഫിറ്റ്നസ് കാണൂ; ആവശ്യവുമായി ആരാധകർ

ഇപ്പോഴത്തെ പാക് ടീമും മുൻ താരങ്ങളും തമ്മിലുള്ള താരതമ്യങ്ങളും നടക്കുന്നുണ്ട്.

ലണ്ടൻ: വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സ് ക്രിക്കറ്റ് ടൂർണമെന്റ് തുടരുകയാണ്. പാകിസ്താൻ ചാമ്പ്യൻസ് ടീമിന്റെ നായകൻ മുൻ താരം യൂനിസ് ഖാനാണ്. ടൂർണമെന്റിൽ ഇതുവരെ എല്ലാ മത്സരങ്ങളും വിജയിച്ച ഏക ടീമാണ് പാകിസ്താൻ ചാമ്പ്യൻസ്. ആദ്യ മത്സരത്തിൽ പാക് സംഘത്തെ മിസ്ബാ ഉൾ ഹഖ് നയിച്ചു. പിന്നീടുള്ള മൂന്ന് മത്സരങ്ങളിലും യൂനിസ് ഖാൻ പാകിസ്താൻ ചാമ്പ്യൻസിന്റെ നായകനായി.

ടൂർണമെന്റിനിടെ താരത്തിന്റെ ഫിറ്റ്നസ് ലെവലാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച. ഓസ്ട്രേലിയൻ ചാമ്പ്യൻസിനെതിരായ മത്സരത്തിൽ യൂനിസ് ഖാൻ 41 പന്തിൽ 63 റൺസ് നേടിയിരുന്നു. ഈ ദൃശ്യങ്ങൾ ഉൾപ്പടെ പങ്കുവെച്ചാണ് ആരാധകർ മുൻ താരത്തിന്റെ കായികക്ഷമത ചർച്ച ചെയ്യുന്നത്. ഇപ്പോഴത്തെ പാക് ടീമും മുൻ താരങ്ങളും തമ്മിലുള്ള താരതമ്യങ്ങളും നടക്കുന്നുണ്ട്.

Everyone talking about Afridi ageing reverse,look at the fitness level of Younis Khan 🔥🔥Current PCT should learn from the Legends.#PakistanCricket pic.twitter.com/S73AAdsxhP

ടെസ്റ്റ് ക്രിക്കറ്റ് ഇഷ്ടപ്പെടാൻ എന്ത് ചെയ്യണം?; ഉത്തരം പറഞ്ഞ് രവി ശാസ്ത്രി

ടൂർണമെന്റിൽ ആറ് ടീമുകളാണ് പങ്കെടുക്കുന്നത്. നാല് മത്സരങ്ങളും വിജയിച്ച പാകിസ്താൻ ചാമ്പ്യൻസ് എട്ട് പോയിന്റോടെ പോയിന്റ് ടേബിളിൽ ഒന്നാമത് തുടരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങൾ നേടിയ ഓസ്ട്രേലിയ രണ്ടാമതും ഇന്ത്യ മൂന്നാം സ്ഥാനത്തുമാണ്. ഇന്ന് നടക്കുന്ന നിർണായക മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടുകയാണ്.

To advertise here,contact us