ഹരാരെ: സിംബാബ്വെയ്ക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തിൽ ഇന്ത്യൻ സംഘം പരാജയപ്പെട്ടിരിക്കുകയാണ്. പിന്നാലെ തോൽവിയിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. ഇന്ത്യന് ടീം നന്നായി പന്തെറിഞ്ഞു. എന്നാല് ബാറ്റര്മാര് നിലവാരത്തിനൊത്ത് ഉയര്ന്നില്ല. പിച്ചുമായി പൊരുത്തപ്പെടാന് സമയമെടുക്കുമെന്ന് താന് സഹതാരങ്ങളോട് പറഞ്ഞിരുന്നു. എന്നാല് അത് മികച്ച നിലയിലേക്ക് വന്നില്ല. ഇന്നിംഗ്സ് പകുതിയായപ്പോള് തന്നെ അഞ്ച് വിക്കറ്റുകള് നഷ്ടമായെന്നും ശുഭ്മന് ഗില് ചൂണ്ടിക്കാട്ടി.
താന് അവസാനം വരെ നിന്നിരുന്നെങ്കില് മത്സരഫലം മാറുമായിരുന്നു. തോല്വിയില് ഇന്ത്യന് ടീം നിരാശരാണ്. 115 റണ്സ് പിന്തുടര്ന്നപ്പോള് 10 വിക്കറ്റും നഷ്ടമായത് തെറ്റാണ്. അടുത്ത മത്സരങ്ങളില് കൂടുതല് മികച്ച പദ്ധതികള് തയ്യാറാക്കുമെന്നും ഇന്ത്യന് ക്യാപ്റ്റന് വ്യക്തമാക്കി. മത്സരത്തിൽ 13 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്.
ജയ് ഷായ്ക്ക് ക്രെഡിറ്റ് നല്കാന് ചിലര് മടിക്കുന്നു; സുനില് ഗാവസ്കര്
ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 115 റൺസെടുത്തു. രവി ബിഷ്ണോയ് നാല് വിക്കറ്റുകൾ വീഴ്ത്തി ബൗളർമാരിൽ തിളങ്ങി. ഇന്ത്യയുടെ മറുപടി 102 റൺസിൽ അവസാനിച്ചു. ശുഭ്മൻ ഗില്ലിന്റെ 31 റൺസും വാഷിംഗ്ടൺ സുന്ദറിന്റെ 27 റൺസും മാത്രമാണ് ഇന്ത്യൻ സംഘത്തിന് എടുത്ത് പറയാനുള്ളത്.