നെറ്റ് ബൗളർ പന്തെറിഞ്ഞു; ബാറ്റിംഗിൽ ബുദ്ധിമുട്ടി പാക് താരങ്ങൾ

ബാറ്റിംഗ് ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്

icon
dot image

ഇസ്ലാമബാദ്: പാകിസ്താൻ ക്രിക്കറ്റ് ടീമിനെതിരെ വീണ്ടും ആരാധകരോഷം ഉയരുന്നു. ഇത്തവണ പ്രാദേശിക ബൗളർമാർക്കെതിരെ നെറ്റ്സിൽ ബാറ്റ് ചെയ്യാൻ ബുദ്ധിമുട്ടിയതാണ് ആരാധകരോഷത്തിന് കാരണമായത്. മുഹമ്മദ് റിസ്വാൻ ഇഫ്തിക്കർ അഹമ്മദ് തുടങ്ങിയവരുടെ ബാറ്റിംഗ് ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്.

കഴിവുള്ള പ്രാദേശിക താരങ്ങളെ ടീമിലെടുക്കണമെന്നും ഇപ്പോഴെത്തെ താരങ്ങൾക്ക് വിശ്രമം അനുവദിക്കണമെന്നും ഒരു ആരാധകൻ ആവശ്യപ്പെട്ടു. അമേരിക്കൻ ക്രിക്കറ്റ് താരവും പകുതി സമയം സോഫ്റ്റ്വെയർ എഞ്ചനീയറുമായി സൗരഭ് നേത്രവൽക്കറിന് മുന്നിൽ ബാറ്റ് ചെയ്യാൻ ബുദ്ധിമുട്ടിയവരാണ് ഇവരെന്നും ഇതിൽ അതിശയമില്ലെന്നും മറ്റൊരു ആരാധകൻ പറഞ്ഞു.

Rizwan & Iftikhar even struggling against the local net bowlers. The embarrassment 😮‍💨pic.twitter.com/VIKvWd287r

ഈ എട്ട് മിനിറ്റും ഞാന് ആസ്വദിക്കുന്നു: ലൂയിസ് സുവാരസ്

ട്വന്റി 20 ലോകകപ്പിൽ പാകിസ്താൻ ടീം ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു. ഇന്ത്യയോടും അമേരിക്കയോടും തോൽവി വഴങ്ങിയാണ് പാക് ടീമിന്റെ പുറത്താകൽ. പിന്നാലെ ടീമിനുള്ളിലെ പ്രതിസന്ധികളിൽ താരങ്ങൾ കടുത്ത വിമർശനം നേരിട്ടിരുന്നു. പിന്നാലെയാണ് പാകിസ്താൻ ക്രിക്കറ്റിന് തിരിച്ചുവരവിന് സാധ്യതയില്ലെന്ന സൂചനകൾ വീണ്ടും വരുന്നത്.

To advertise here,contact us