'ബുംറയെ എട്ടാമത്തെ ലോകാത്ഭുതമായി പ്രഖ്യാപിക്കണം'; വിരാട് കോഹ്ലി

'ജസ്പ്രീത് ബുംറ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു'

മുംബൈ: ഇന്ത്യയുടെ സ്റ്റാര് പേസര് ജസ്പ്രീത് ബുംറയെ എട്ടാമത്തെ ലോകാത്ഭുതമായി പ്രഖ്യാപിക്കണമെന്ന് വിരാട് കോഹ്ലി. ലോകകപ്പില് ഇന്ത്യയെ പലതവണ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് അദ്ദേഹമാണെന്നും തലമുറയില് ഒരിക്കല് മാത്രം പിറവിയെടുക്കുന്ന ബൗളറാണെന്നും കോഹ്ലി പറഞ്ഞു. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില് ലോകകപ്പ് ജേതാക്കള്ക്കായി നടന്ന അനുമോദന ചടങ്ങിലായിരുന്നു താരത്തിന്റെ പ്രതികരണം.

'ലോകകപ്പില് ഒരു ഘട്ടത്തില് ഇന്ത്യ തോല്ക്കുമെന്ന് എല്ലാവരെയും പോലെ എനിക്കും തോന്നിയിരുന്നു. എന്നാല് അവസാനത്തെ അഞ്ച് ഓവറുകളിലാണ് എല്ലാം മാറിമറിഞ്ഞത്. രണ്ട് ഓവറുകള് എറിഞ്ഞ് ജസ്പ്രീത് ബുംറ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ടൂര്ണമെന്റില് വീണ്ടും വീണ്ടും അതുതന്നെയാണ് അദ്ദേഹം ചെയ്തിരുന്നതും', കോഹ്ലി പറയുന്നു.

ലോകം കീഴടക്കിയെത്തിയ മകന് ആ അമ്മയുടെ സ്നേഹ ചുംബനം; വീഡിയോ

'ബുംറയ്ക്ക് കഴിയുന്നിടത്തോളം ഇന്ത്യയ്ക്ക് വേണ്ടി കളിക്കണമെന്ന് നമ്മള് ആവശ്യപ്പെടണം. ലോകത്തിലെ എട്ടാമത്തെ അത്ഭുതമായി ബുംറയെ പ്രഖ്യാപിക്കാനുള്ള നിവേദനത്തില് ഞാന് ആദ്യം ഒപ്പിടും. അദ്ദേഹം തലമുറയില് ഒരിക്കല് മാത്രം പിറവിയെടുക്കുന്ന ബൗളറാണ്', കോഹ്ലി കൂട്ടിച്ചേര്ത്തു.

To advertise here,contact us