മുംബൈ: ട്വന്റി 20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന് ടീമിന്റെ വിക്ടറി പരേഡിനിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്ക്ക് പരിക്ക്. തിരക്കില് പെട്ട് പലര്ക്കും ശ്വാസതടസ്സം അനുഭവപ്പെട്ടതായും ചിലര് ബോധരഹിതരായി വീഴുകയും ചെയ്തെന്നും പൊലീസ് വ്യക്തമാക്കി. 11ലധികം പേരെ ആശുപത്രിയില് പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്.
വ്യാഴാഴ്ച വൈകിട്ട് മുംബൈയിലെ മറൈന് ഡ്രൈവിലാണ് വിക്ടറി പരേഡ് നടന്നത്. ലോകകപ്പുമായി ഇന്ത്യയിലെത്തിയ രോഹിത് ശര്മ്മയെയും സംഘത്തെയും സ്വീകരിക്കാന് ലക്ഷക്ക ണക്കിന് ആരാധകരാണ് മുംബൈയില് എത്തിച്ചേര്ന്നത്. ഇന്ത്യന് താരങ്ങള് തുറന്ന ബസില് കിരീടവുമായി എത്തിയതുകാണാനും അഭിവാദ്യമര്പ്പിക്കാനും നിരവധി പേരാണ് മറൈന് ഡ്രൈവ് മുതല് വാങ്കഡെ സ്റ്റേഡിയം വരെയുള്ള റോഡില് തടിച്ചുകൂടിയത്.
'ഈ ട്രോഫി രാജ്യത്തിന് വേണ്ടി'; ലോകകപ്പ് ആരാധകര്ക്ക് സമർപ്പിച്ച് രോഹിത്
മുംബൈ നഗരത്തെ അക്ഷരാര്ത്ഥത്തില് നിശ്ചലമാക്കിയാണ് റോഡ് ഷോ കടന്നുപോയത്. തുടര്ന്ന് വലിയ ഗതാഗത കുരുക്കും മുംബൈയിലുണ്ടായി. അതേസമയം വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതില് പൊലീസ് പരാജയപ്പെട്ടിരുന്നുവെന്ന് പ്രതികരിച്ച് പലരും രംഗത്തെത്തി.