മുംബൈ: ട്വന്റി 20 ലോകകപ്പ് വിജയത്തിന് പിന്നാലെ വിരമിക്കല് ചോദ്യം നേരിട്ട് ഇന്ത്യന് പേസര് ജസ്പ്രീത് ബുംറ. എന്നാല് ക്രിക്കറ്റില് നിന്ന് വിരമിക്കുന്നത് ഇപ്പോഴും ഒരുപാട് ദുരെയുള്ള കാര്യമാണ്. താന് കരിയര് തുടങ്ങിയത് മാത്രമേയുള്ളൂ. കരിയര് ഇനിയും ഏറെ ദൂരമുണ്ടെന്നാണ് താന് പ്രതീക്ഷിക്കുന്നതെന്നും ബുംറ പ്രതികരിച്ചു.
ലോകകപ്പ് വിജയാഘോഷത്തിലും താരം പ്രതികരണവുമായെത്തി. ഇത് ഏറെ സന്തോഷം നല്കുന്നു. ഈ ഗ്രൗണ്ട് തനിക്ക് ഏറെ പ്രധാനപ്പെട്ടതാണ്. അണ്ടര് 19 ക്രിക്കറ്റ് കളിക്കാനാണ് താന് ആദ്യമായി ഇവിടെ വന്നത്. ഇപ്പോള് ഈ സ്റ്റേഡിയത്തിലും ഗ്രൗണ്ടിലും താന് വലിയ ആള്ക്കൂട്ടം കാണുന്നു. ഇതുപോലൊന്ന് മുമ്പ് കണ്ടിട്ടില്ല. ഇത് വലിയൊരു അനുഭവമാണ്. ഈ ദിവസം ഒരിക്കലും താന് മറക്കില്ലെന്നും ജസ്പ്രീത് ബുംറ വ്യക്തമാക്കി.
അന്ന് വിജയ്രഥ്, ഇന്ന് ചാമ്പ്യൻസ് 2024; യാത്ര തുടരുന്ന ലോകജേതാക്കൾ
ട്വന്റി 20 ലോകകപ്പില് പ്ലെയര് ഓഫ് ദ ടൂര്ണമെന്റായിരുന്നു ബുംറ. എട്ട് മത്സരങ്ങളില് നിന്നായി താരം 15 വിക്കറ്റുകള് നേടി. ടൂര്ണമെന്റില് ഏറ്റവും കൂടുതല് വിക്കറ്റ് നേടിയവരില് താരം രണ്ടാം സ്ഥാനത്താണ്. ലോകകപ്പ് വിജയത്തിന് ശേഷം വിരാട് കോഹ്ലി, രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ തുടങ്ങിയവർ ട്വന്റി 20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. ഇതോടെയാണ് ബുംറയ്ക്ക് നേരെയും വിരമിക്കൽ ചോദ്യമുയർന്നത്.