മുംബൈ: ട്വന്റി 20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യൻ ടീം വാങ്കഡെ സ്റ്റേഡിയത്തിൽ വന്നിറങ്ങി. ഒമ്പത് മണിയോടെയാണ് ഇന്ത്യൻ ടീം വാങ്കഡെ സ്റ്റേഡിയത്തിൽ എത്തിച്ചേർന്നത്. പിന്നാലെ സ്റ്റേഡിയത്തിൽ ദേശീയ ഗാനം ആലപിച്ചു. വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിജയാഘോഷങ്ങൾ തുടരുകയാണ്.
ഒരൽപ്പം വൈകിയാണ് ഇന്ത്യൻ ടീമിന്റെ വിജയാഘോഷം തുടങ്ങിയത്. താരങ്ങൾ മുംബൈ വിമാനത്താവളത്തിൽ എത്താൻ വൈകിയതാണ് കാരണം. പിന്നാലെ താരങ്ങൾ മറൈൻ ഡ്രൈവിൽ നിന്നും വാങ്കഡേ സ്റ്റേഡിയത്തിലേക്ക് വിജയയാത്രയും തുടങ്ങി. പ്രിയതാരങ്ങൾക്കൊപ്പം വിജയ ആഘോഷത്തിന് കോടിക്കണക്കിന് ആരാധകരാണ് എത്തിച്ചേർന്നത്. മുംബൈയിൽ പെയ്യുന്ന മഴ ആരാധക ആവേശത്തിന് തടസമായില്ല. അക്ഷരാർത്ഥത്തിൽ മറൈൻ ഡ്രൈവ് നീലക്കടലായി മാറിയിരുന്നു.
വാട്ടര് സല്യൂട്ട്; ലോകജേതാക്കളെ സ്വീകരിച്ച് മുംബൈ
BCCI office bearers present Team India with a cheque of Rs 125 Crores, at Wankhede Stadium in Mumbai.The BCCI announced a prize money of Rs 125 crores for India after the #T20WorldCup pic.twitter.com/YFUj0nIggh
ചാമ്പ്യൻസ് 2024 എന്നാണ് ഇന്ത്യൻ ടീം സഞ്ചരിക്കുന്ന ബസിന് നൽകിയിരിക്കുന്ന പേര്. 2007ൽ ട്വന്റി 20 ലോകകിരീടം നേടിയ ഇന്ത്യൻ ടീം സഞ്ചരിച്ച ബസിന് വിജയ് രഥ് എന്നായിരുന്നു പേര് നൽകിയത്. ചരിത്രം വീണ്ടും ആവർത്തിക്കുന്നവെന്നാണ് മെഗാ റോഡ്ഷോയെ ബിസിസിഐ വിശേഷിപ്പിച്ചിരിക്കുന്നത്.