വാഷിംഗ്ടണ്: ട്വന്റി 20 ലോകകപ്പ് വിജയിച്ച് കപ്പുയര്ത്താനായി ഇന്ത്യന് ക്യാപ്റ്റന് രോഹിത് ശര്മ്മയുടെ ഒരു നടത്തമുണ്ടായിരുന്നു. മന്ദം മന്ദം നിന്ന് നടന്ന ആ യാത്ര വെറുതെ അല്ലായിരുന്നു. റെസ്ലിംഗ് ഇതിഹാസം റിക്ക് ഫ്ളെയറെയാണ് ഇന്ത്യന് ക്യാപ്റ്റന് അനുകരിച്ചത്. ഇപ്പോള് രോഹിത് ശര്മ്മയുടെ സ്റ്റൈലൻ നടത്തത്തിൽ പ്രതികരണവുമായി റിക്ക് ഫ്ളെയര് രംഗത്തെത്തിയിരിക്കുകയാണ്.
തന്റെ പ്ലേബുക്കിലെ ഒരു പേജാണ് രോഹിത് ശര്മ്മയുടെ നടത്തമെന്ന് റിക്ക് ഫ്ളെയര് പ്രതികരിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് താരത്തിന്റെ വാക്കുകള്. അമേരിക്കന് റെസ്ലിങ്ങ് താരമായ ഫ്ളെയര് പലപ്പോഴും റിംഗിലേക്ക് ഈ രീതിയിലാണ് നടന്നാണ് വരാറുള്ളത്. തലയെടുപ്പിനെ സൂചിപ്പിക്കുന്ന നടത്തമെന്നും ഇതിനെ വിശേഷിപ്പിക്കുന്നു. ദേ നേച്ചര് ബോയ് എന്നും അറിയപ്പെടുന്ന താരമാണ് റിക്ക് ഫ്ളെയര്.
.@ImRo45 Taking A Page Out Of My Playbook! WOOOOO! pic.twitter.com/gRMrPermGb
എത്ര വേദനിക്കുന്നുവെന്ന് പറഞ്ഞ് അറിയിക്കാൻ കഴിയില്ല; ഡേവിഡ് മില്ലർ
ഐസിസിയുടെ പേജില് റെസ്ലിങ്ങ് ഇതിഹാസത്തിന്റെ പേരില് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. എന്നാല് ഫിഫയുടെ പേജില് രോഹിത് ശര്മ്മ അനുകരിക്കുന്നത് ലയണല് മെസ്സിയെ എന്നായിരുന്നു വാദം. എന്തായാലും ഹിറ്റ്മാന്റെ ആഘോഷം കായികലോകത്ത് പ്രസിദ്ധമായി കഴിഞ്ഞിരിക്കുന്നു.